പഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ ജീവനക്കാര്‍ താമസിക്കാന്‍ പാടുണ്ടോ?, കൊടിയേരിയാണോ പ്രശ്നം, അല്ലെങ്കില്‍ നിയമം എല്ലാവര്‍ക്കും ബാധകമല്ലേ

By | Friday March 2nd, 2018

SHARE NEWS

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സംസ്കാരിക നിലയത്തില്‍ പഞ്ചായത്ത്‌ ജൂനിയര്‍ സൂപ്രണ്ട് താമസമാക്കിയത് വിവാദമായി. കഴിഞ്ഞ ദിവസം കുന്ദമംഗലത്തെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനുമായി സംസാരിച്ചതോടെയാണ് ഇയാള്‍ക്കെതിരെ ചിലര്‍ രംഗത്തെത്തിയിരിക്കുന്നത്.

 
മുവാറ്റുപുഴ സ്വദേശിയായ  ഇയാള്‍  ട്രാന്‍സ്ഫറായി ഇവിടെ ജോലിക്കെത്തിയിട്ട് രണ്ടു മാസം ആകുന്നതെയുള്ളൂ.
 
     
താമസ സൗകര്യം ശരിയാവാത്തതിനെ തുടര്‍ന്ന് താല്‍ക്കാലികമായി സാംസ്‌കാരിക നിലയത്തില്‍ താമസിച്ച് വരികയാണ്‌. ഇവിടെ പായ വിരിച്ചാണ് ഇദ്ദേഹം കിടന്നുറങ്ങുന്നത്. 
 
 
ഇദ്ദേഹം ചാര്‍ജ്ജെടുത്തതിന് ശേഷം പൊതുജനങ്ങള്‍ക്ക് നിയമാനുസൃതമായി ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍  സൂക്ഷ്മ പരിശോധന നടത്തി മാത്രം  കൊടുക്കാന്‍ തുടങ്ങിയതോടെ ഒരു വിഭാഗം ജീവനക്കാര്‍ ഇദ്ദേഹത്തിന് എതിരായി മാറിയിരുന്നു.   
 
ജീവനക്കാര്‍ സമയ നിഷ്ട്ത പാലിക്കാനും ഇദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 
 
പഞ്ചായത്ത് ജീവനക്കാരന്‍ സംസ്കാരിക നിലയത്തില്‍ താമസിക്കാന്‍ പറ്റുമോ എന്നത് ഒരു നിയമ പ്രശ്നമാണ് എന്നാല്‍. കഴിഞ്ഞ ആറു മാസകാലം പഞ്ചായത്തിന്‍റെ കെട്ടിടത്തില്‍ ശുചിമുറിയുടെ ജോലിക്കെത്തിയ അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പഞ്ചായത്ത് കെട്ടിടത്തില്‍ താമസിച്ചപ്പോള്‍ ഒരു പൊതു പ്രവര്‍ത്തകനും രംഗത്ത് വന്നിരുന്നില്ല. കൂടാതെ പഞ്ചായത്തിന്‍റെ തെരുവ് വിളക്ക് ജോലിക്കെത്തുന്നവര്‍ പഞ്ചായത്തിന്‍റെ അതി പ്രധാനമയ ഫയലുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ തൊഴിലാളികള്‍  ദിവസങ്ങളോളം താമസിച്ചിട്ടും ആരും ശ്രദ്ധിച്ചില്ല. 
 
പഞ്ചായത്തില്‍ അഴിമതി നടത്താന്‍ കൂട്ടുനിന്നിരുന്ന ഒരു വിഭാഗമാണ് പഞ്ചായത്ത് സൂപ്രണ്ട് കൊടിയെരിയോട് സംസാരിച്ചു എന്നൊരു ഒറ്റ കാരണം കൊണ്ട് ഇദ്ദേഹത്തെ ഇവിടെ നിന്ന് പുകച്ച് പുറത്ത് ചാടിക്കാന്‍ നോക്കുന്നത് എന്നാണ് ജന സംസാരം.
 
സംസ്കാരിക നിലയത്തില്‍ ഒറ്റക്ക് താമസിക്കുന്ന ഇദ്ദേഹം  നാട്ടുകാര്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടാക്കിയതായി ഇതുവരെ പരാതി ഉയര്‍ന്നിട്ടില്ല എന്നിരിക്കെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി ബന്ധം പുലര്‍ത്തിയാല്‍ ഇവിടെ ജീവിക്കാന്‍ അനുവദിക്കില്ല എന്നാണ് കുന്ദമംഗലത്തെ ചില രാഷ്ട്രീയ നേതാക്കളെന്ന് പറഞ്ഞു നടക്കുന്നവരും അവരുടെ ശിങ്കിടികളും പറയുന്നത്. 
 
നിയമം നിയമത്തിന്‍റെ വഴിക്ക് നടക്കട്ടെ പക്ഷേ എല്ലാവര്‍ക്കും തുല്യ നീതി ലഭിക്കണം.  

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read