കുന്ദമംഗലം: സിപിഎം മുതിർന്ന നേതാവ് ടി.പി ബാലകൃഷ്ണൻ നായർ അന്തരിച്ചു. കോഴിക്കോട് കാർഷിക വികസന ബാങ്ക് പ്രസിഡന്റായും,കർഷക സംഘം ജില്ലാ പ്രഡിഡന്റ്, സെക്രട്ടറി, കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം, കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് മുൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കേരള കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റാണ്.
അഭിവക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രായംചെന്ന നേതാവാണ് ടി.പി ബാലകൃഷ്ണൻ നായർ. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രഡിഡന്റായിരുന്നു. നിലവിൽ സിപിഎം ഏരിയാ കമ്മിറ്റി അംഗം. കുന്ദമംഗലം ഹൌസിംഗ് സൊസൈറ്റി ഡയറക്ടറായിരുന്നു.
ഭാര്യ: സത്യഭാമ, മക്കൾ: പ്രശാന്ത് (കെഡിസി ബാങ്ക് കുന്ദമംഗലം), റീത്ത ( ടീച്ചർ), ശവസംസ്ക്കാരം നാളെ (13 -10 -2018- ശനി) രാവിലെ 10 മണിക്ക് കുരുക്കത്തൂർ വീട്ടു വളപ്പിൽ.