സാരിവാങ്ങലും ആഘോഷ ചിലവുകളും തനത് ഫണ്ടിൽ നിന്ന് കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് ഫൈനൽ നോട്ടീസ്

By | Saturday December 1st, 2018

SHARE NEWS


കുന്ദമംഗലം : ‘കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തനത് ഫണ്ട് വഴി മാറി ചിലവഴിച്ചെതിനെതിരെ പഞ്ചായത്ത് ഓഡിറ്റ് വിഭാഗം ഫൈനൽ നോട്ടീസ് നൽകി. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് ചിലവാക്കിയ സംഖ്യ തിരിച്ചടക്കാനാണ് നോട്ടീസ് നൽകിയത്.

2014, 2015 വർഷത്തിൽ തനത് ഫണ്ടിൽ നിന്നും പണമെടുത്തത് കുടുംബശ്രീ അംഗങ്ങൾക്ക് സാരി വാങ്ങാനും ( 12000), അതേപോലെ അന്നത്തെ ജൂനിയർ സൂപ്രണ്ടിന് യാത്രയഴപ്പ് നൽക്കാൻ 10475 രൂപ യും ‘കല്യാണത്തിന് പോവാൻ വണ്ടി വാടക നൽകിയതും, ഇഫ്താർ വിരുന്ന് (22000) നടത്തിയതും, ഓണസന്ധ്യ (18000 ), ഇഫ്താർ പാർട്ടിയുടെ ഫ്ലക്സ്,ഒരുക്കിയ വകയിൽ ചിലവിട്ടതുമായ മുഴുവൻ സംഖ്യയും തിരിച്ചടക്കണമെന്നാണ് ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.

പല തവണ ഈ കാര്യത്തിൽ ഓഡിറ്റ് വിഭാഗം മുപടി നൽകാൻ അവസരങ്ങൾ നൽകിയെങ്കിലും തൃപ്തികരമായ മറുപടി ഈ വിഭാഗത്തിന് ലഭിച്ചില്ല.ഇനി കോടതിയെ സമീപിക്കാൻ മാത്രമെ സാധിക്കുകയുള്ളു.പഞ്ചായത്ത് രാജ് നിയമങ്ങളിലെ വകുപ്പ് 213 അനുസരിച്ച് പഞ്ചായത്ത് പ്രദേശത്ത് അധി വസിക്കുന്ന ജനങ്ങളുടെ രക്ഷക്കോ ആരോഗ്യത്തിനോ വിദ്യാഭ്യാസത്തിനോ മറ്റ് സൗകര്യങ്ങൾക്കോ ക്ഷേമത്തിനോ വേണ്ടി മാത്രമെ ഫണ്ട് ചില വഴിക്കാൻ പാടുള്ളൂ എന്ന നിയമം നിലനിൽക്കെയാണ് ഇങ്ങിനെ പരിധിവിട്ട വിനിയോഗം നടന്നതായി ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. അന്നത്തെ ഉദ്യോഗസ്ഥരിൽ നിന്നോ അതിന് പ്രേരിപ്പിച്ചതിൽ നിന്നോ ആണ് ഇത്തരം പണം റിക്കവറി യിലൂടെ തിരിച്ചുപിടിക്കാൻ നടപടിയുണ്ടാവുക.

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read