പ്രശസ്ത ഗായകൻ ഷാഹിദ് ചെറുവറ്റ അനുസ്‌മരണ ചടങ്ങ് സംഘടിപ്പിച്ചു

By | Saturday November 10th, 2018

SHARE NEWS

കുന്ദമംഗലം: ബൈക്ക് അപകടത്തിൽ മരണപ്പെട്ട പ്രശസ്ത ഗായകൻ ഷാഹിദ് ചെറുവറ്റ അനുസ്‌മരണ ചടങ്ങ് സംഘടിപ്പിച്ചു. കുന്ദമംഗലം മ്യൂസിക് ലൗവേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്‌മരണ പരിപാടിയിൽ പ്രസിഡന്റ് കെ പി വസന്തരാജ് അദ്ധ്യക്ഷത വഹിച്ചു.  ചന്ദ്രൻ സംഗീത, ജുബൈൽ അഷ്‌റഫ്, ശംസു പിലാശ്ശേരി. തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ജനറൽ സെക്രട്ടറി ബാബു പടനിലം സ്വാഗതം പറഞ്ഞു.

ബൈക്ക് അപകടത്തിൽപെട്ട് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറുവറ്റ ഓച്ചേരി സ്വദേശി പ്രശസ്ത ഗായകൻ ഷാഹിദ്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പിറകിൽ സ്‌കോർപ്പിയോ വന്നിടിച്ച് അപകടമുണ്ടാവുകയായിരുന്നു. റിട്ട: സിഐ മുഹമ്മദിന്റെയും , ഷക്കീലയുടെയും മകനാണ് ഷാഹിദ്. നല്ല ഗായികയായിരുന്ന ഉമ്മയുടെ പാത പിന്തുടർന്ന മകൻ ഷാഹിദ് മികച്ച ഗായകനായി മാറി.

ചെലവൂരിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ മ്യൂസിക്ക് ക്ലബ് പ്രവർത്തിക്കുന്നുണ്ട്. പാട്ടിന് പുറമേ ഹാർമോണിയം, തബല തുടങ്ങിയ വാദ്യോപകരണങ്ങളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിരുന്ന ഇദ്ദേഹം . വിട വാങ്ങിയത് ചെലവൂരിന്റെ സ്വന്തം കലാകാരനായിരുന്നു.

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read