സന്ദീപിന്റെ തിരോധാനം: പോലീസ് അന്വേഷണം ശക്തമാക്കി

By | Sunday December 16th, 2018

SHARE NEWS

കോഴിക്കോട് : സന്ദീപിന്റെ തിരോധാനത്തിനു പിന്നാലെ സുഹൃത്തായ യുവതിയെ കാണാതായതും തമ്മിൽ കേസിനു ബന്ധമുണ്ടെന്നുള്ള സൂചനകൾ ദേശിയ മാധ്യമങ്ങൾ പുറത്ത് വിടുന്നു. ബിസിനസ് മാനേജരായി ജോലിചെയ്യുന്ന സന്ദീപിനെ കാണാതായത് കഴിഞ്ഞ മാസം 25 നാണ്.   ശക്തമായ അന്വേഷണം കേരള കർണാടക പോലിസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടും കണ്ടെത്തനായില്ല. സന്ദീപിന്റെ തിരോധാനം കുന്ദമംഗലം ന്യൂസാണ് ആദ്യമായി റിപ്പോർട്ട് ചെയ്തിരുന്നത്.

അന്വേഷണം തുടർന്നു കൊണ്ടിരിക്കെ 15 ദിവസങ്ങൾക്കു ശേഷം സുഹൃത്തിനെയും കാണാതാവുന്നത്.സന്ദീപിന്റെ ഫോണിലേക്ക് കാണാതായ യുവതിയുടെ ഫോണിൽ നിന്നും കോൾ വന്നതായും കേരള കർണാടക പോലീസ് അന്വേഷണത്തിൽ തെളിഞ്ഞതായി സൂചിപ്പിക്കുന്നു. തുടർന്ന് അന്വേഷണം വിപുലപ്പെടുത്താനിരിക്കയാണ് യുവതിയെ കാണാതാവുന്നത്. മെഡിക്കൽ കോളേജ് പോലീസ് യുവതിയുടെ തിരോധാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇതോടെ സംഭവത്തിൽ പോലീസ് അപായപ്പെട്ടുവെന്ന രീതിയിൽ നിന്നും മാറി അന്വേഷണം മറ്റൊരു ദിശയിലൂടെ മുന്നോട്ട് പോവുകയാണ് . ഒരു പക്ഷെ ചിക്കമംഗലൂരിലെ കുപ്പത്തിൽ നിന്നും അന്വേഷണത്തിൽ നവംബർ 27 ന് യുവാവ് യാത്ര ചെയ്യാൻ ഉപയോഗിച്ച ബൈക്കും കൊണ്ട് പോയ ബാഗും കർണാടകയിലെ കുപ്പത്തെ പുഴക്കരയിൽ നിന്നും തെറ്റ് ധാരണ ധ്വനിപ്പിക്കാൻ ഉപേക്ഷിച്ച് മടങ്ങിയതിനുള്ള സാധ്യതയും പോലീസ് തള്ളി കളയുന്നില്ല.

ഇത്തരം സംഭവങ്ങളിൽ ഐ ടി പ്രൊഫഷൻസിന് രക്ഷപ്പെടാനുള്ള വിദ്യ കൈവശമുള്ളതിനാൽ ആ രീതിയിലുള്ള അന്വേഷണം തുടരുകയാണ് കുപ്പത്തിൽ നിന്നും സന്ദീപിനെ കാണാതായ ശേഷം ഫോൺ പ്രവർത്തന രഹിതമായ രീതി പോലെ യുവതിയുടെ ഫോണും കാണാതായ ദിവസം മുതൽ പ്രതികരിക്കുന്നില്ല.

സന്ദീപ് യാത്ര പോവാൻ ഒരുങ്ങുന്നതിന് മുൻപ് സുഹൃത്തുക്കളിൽ നിന്ന് പണം കടം ചോദിച്ചതായിയും വിവരം പുറത്ത് വരുന്നു. സന്ദീപിന്റെ തിരോധാനത്തിൽ ചിക്കമംഗലൂരിൽ ബൈക്കിന് പോയ സന്ദീപ് തിരിച്ചെത്തുമെന്ന് പറഞ്ഞ ദിവസം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും പോലീസിൽ പരാതിപെടുകയായിരുന്നു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read