മാവൂർ പോലീസ് സ്‌റ്റേഷൻ ആഭിമുഖ്യത്തിൽ വയോജന സംഗമം

By | Wednesday November 21st, 2018

SHARE NEWS

മാവൂർ: മാവൂർ പോലീസ് സ്‌റ്റേഷൻ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കുള്ള കൂട്ടായ്മ സംഘടിപ്പിച്ചു. 60 വയസ്സ് കഴിഞ്ഞവർക്കും, കുടുംബങ്ങൾ ഒന്നും ഇല്ലാതെ ഒറ്റപ്പെട്ട് ജീവിക്കുന്നവർക്കും, ജീവിത പ്രയാസങ്ങൾ നേരിട്ട് അറിയുന്നതിനും അതിന് പരിഹാരം കാണുന്നതിനും വേണ്ടിയാണ് സീനിയർ സിറ്റിസൺ ക്യാമ്പ് സംഘടിപ്പിച്ചത്.

മാവൂർ അസ്സിസ്റ്റൻറ് പോലിസ് സർക്കിൾ ഇൻസ്പെക്ടർ സുരേഷ് ബോധവൽക്കരണ ക്ലാസ്സ് എടുത്തു. മാവൂർ പഞ്ചായത്ത് മെമ്പർ കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. മാവൂർ പോലീസ് ശരത്, എം.ധർമജൻ, സീനിയർ സിറ്റിസൺ പഞ്ചായത്ത് സെക്രട്ടറി എം. രാഘവൻ മാസ്റ്റർ ,ഗിരീഷ് ചിറ്റാരിപിലാക്കൽ എന്നിവർ സംസാരിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read