‘സഹപാഠിക്കൊരു വീട്’: മാതൃകയാണ് ഈ കൂട്ടായ്മ

By | Thursday December 13th, 2018

SHARE NEWS

വെറ്റിലപ്പാറ: വെറ്റിലപ്പാറ ഗവണ്‍മെന്റ് സ്‌കൂളില്‍ പഠിക്കുന്ന നിര്‍ധനരായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് വീടൊരുക്കാന്‍ സഹപാഠികളും, സ്‌കൂള്‍ പി.ടി.എയും, സന്നദ്ധ സംഘടനകളും കൈകോര്‍ക്കുന്നു. പ്രകൃതിക്ഷോഭ ബാധിത പ്രദേശത്തെ മൂന്ന് കുടുംബങ്ങൾക്കാണ് സ്കൂൾ അധികൃതരുടെയും സന്നദ്ധ സംഘടനകളുടെയും കാരുണ്യ പ്രളയത്തിൽ വീടൊരുങ്ങുന്നത്.

തെരട്ടമ്മല്‍, വിളക്കുപറമ്പ്, കിണറടപ്പന്‍ എന്നിവിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികളുടെ വീടുകളുടെ കുറ്റിയടി കര്‍മം ഹെഡ്മാസ്റ്റര്‍ മോഹന്‍ദാസ്, സാദിഖലി സി, റോജന്‍ പി.ജെ എന്നിവര്‍ നിര്‍വഹിച്ചു.
ഖത്തര്‍ ലോകകപ്പ് ഫുട്ബാള്‍ ജനറേഷന്‍ അമേസിംഗ്, ഗോതമ്പറോഡ് തണല്‍ ജി.എ ക്ലബ്ബ്, പാലക്കാട് മലബാര്‍ പോളിടെക്‌നിക് എന്നിവരുടെ സഹകരണത്തില്‍ ജനകീയമായാണ് പദ്ധതി ആവിഷ്‌കരിച്ചത്.

ജനറേഷന്‍ അമേസിംഗ് വര്‍ക്കേഴ്‌സ് അംബാസിഡര്‍ സി.പി. സാദിഖ് റഹ്മാന്‍, പി.ടി.എ പ്രസിഡന്റ് സുബ്രഹ്മണ്യന്‍, തണൽ ജി.എ കോഡിനേറ്റർ സാലിം ജീറോഡ്, ജോഷി ജോസഫ്, ജംഷീര്‍, അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു.

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read