പ്രതിഷേധത്തിനൊടുവിൽ പ്രശ്നപരിഹാരം

By | Wednesday July 18th, 2018

SHARE NEWS

മണാശ്ശേരി: കെ എം സി ടി പോളിടെക്‌നിക് കോളേജിലെ വിദ്യാർത്ഥി പ്രതിഷേധത്തിനൊടുവിൽ മാനേജ്‌മെന്റ പ്രതിനിധിയെ പങ്കെടുപ്പിച്ച് മുക്കം പോലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ വിദ്യാർത്ഥികൾക്ക് പ്രശ്ന പരിഹാരം. മുൻ ഭാഗത്തെ ഗേറ്റ് വഴി കടന്നു പോകാനുള്ള സംവിധാനം ചെയ്ത കൊടുക്കാമെന്നും ഡിസംബർ മാസത്തോട് കൂടി പൂർണ്ണമായ സംവിധാനങ്ങൾ ഒരുക്കുമെന്നും ചർച്ചയിൽ തീരുമാനമായി.

അധികൃതരുടെ നടപടിയ്‌ക്കെതിരെ കളൻത്തോട് കെ എം സി ടി പോളിടെക്‌നിക് കോളേജിൽ വിദ്യാർ്‌തഥികൾ അദ്ധ്യാപകരെ തടഞ്ഞ് നിർത്തിയിരുന്നു. വിദ്യാർത്ഥികൾക്ക് യാത്ര സൗകര്യത്തിന് ആവശ്യമായി നല്ലൊരു വഴി അനുവദിച്ചിട്ടില്ല, ഗ്രൗണ്ട് ഉണ്ടായിട്ടും അവിടെ കളിയ്ക്കാൻ കുട്ടികൾക്ക് അനുവാദം നൽകുന്നില്ല എന്നീ കാരണങ്ങൾ ഉന്നയിച്ചാണ് വിദ്യാർത്ഥികളുടെ സമരം.

മുൻപും ഇതേ വിഷയുമായി ബന്ധപെട്ട് കോളേജിൽ പ്രതിഷേധങ്ങൾ ഉയർന്നു വന്നിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. വിദ്യാത്ഥികളുടെ പ്രശ്ന പരിഹാരത്തിന് ഇന്നലെ രക്ഷിതാക്കളും മാനേജ്‌മെന്റും ചേർന്ന് ചർച്ച നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കോളേജ് അധികൃതർ അതിൽ നിന്നും പിന്മാറുകയായിരുന്നു. ചർച്ചയിൽ ഒരു മാനേജ്‌മെന്റ പ്രതിനിധി മാത്രമാണ് പങ്കെടുത്തത്.

ചർച്ചയിൽ കൃത്യമായ തീരുമാനത്തിൽ എത്താൻ മാനേജ്‌മെന്റിന് കഴിയാത്തതിൽ പ്രധിഷേധിച്ചാണ് ഇന്നലെ വിദ്യാർത്ഥികൾ ചേർന്ന്‌ അദ്ധ്യാപകരെ തടഞ്ഞത്. തുടർന്ന് മുക്കം പോലീസ് എത്തി വിദ്യാർത്ഥികളെ പിരിച്ച് വിടുകയായിരുന്നു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read