കാൻസർ മുക്ത കൊടിയത്തൂർ വളണ്ടിയർ പരിശീലനം നാളെ

By | Monday November 12th, 2018

SHARE NEWS

കോഴിക്കോട്: കൊടിയത്തൂർ പഞ്ചായത്തിൽ ആരംഭിച്ച സമഗ്ര കാൻസർ നിയന്ത്രണ പദ്ധതി ഭാഗമായുള്ള വളണ്ടിയർ പരിശീലനം നവംബർ 13ന് നടക്കും. ചുള്ളിക്കാപറമ്പ് ബാങ്ക് ഒാഡിറ്റോറിയത്തിൽ ചൊവ്വാഴ്ച രാവിലെ 10ന് തുടങ്ങുന്ന പരിശീലനത്തിൽ വിദഗ്ധ ഡോക്ടർമാർ ക്ലാസ് നയിക്കും. മലബാർ കാൻസർ കെയർ സൊസൈറ്റി ചെയർമാൻ ഡി. കൃഷ്ണനാഥ് പൈ മെഡിക്കൽ ഡയറക്ടർ ഡോ. വി.സി. രവീന്ദ്രൻ, മെഡിക്കൽ ഒാഫിസർ ഡോ. അമൃത എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും.

പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് തെരഞ്ഞെടുത്ത 250 വളണ്ടിയർമാർക്കാണ് പരിശീലനം.
കാൻസർ: അറിയാൻ, കണ്ടെത്താൻ, കീഴ്പെടുത്താൻ എന്ന തലക്കെേട്ടാടെ തിരുവനന്തപുരം റീജ്യനൽ കാൻസർ സെൻറർ, കൊടിയത്തൂർ പ്രാഥമികാരോഗ്യകേന്ദ്രം, പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി, സാമൂഹിക സന്നദ്ധ സംഘടനകൾ എന്നിവയുമായി ചേർന്നാണ് പദ്ധതി. ഇതിെൻറ ഭാഗമായി പഞ്ചായത്തിലെ 5000ത്തിലേറെ വീടുകളിൽ പരിശീലനം ലഭിച്ച വളണ്ടിയർമാർ സർവേ നടത്തും. തുടർന്ന് രോഗ നിർണയ ക്യാമ്പ്, മെഗാ മെഡിക്കൽ ക്യാമ്പ്, തുടർ ചികിത്സ, പുനരധിവാസം എന്നിവയാണ് പദ്ധതിയിൽ ഉൾക്കൊള്ളിച്ചതെന്ന് പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി അബ്ദുല്ല അറിയിച്ചു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read