കുന്ദമംഗലം മുൻസിപ്പാലിറ്റി ആയി മാറുന്നതിനെ സ്വാഗതം ചെയ്ത് ഇടത് വലത് മുന്നണികൾ

By | Wednesday November 7th, 2018

SHARE NEWS

കോഴിക്കോട് :ജില്ലയിലെ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മുൻസിപ്പാലിറ്റി ആയി മാറുന്നതിനെ സ്വാഗതം ചെയ്ത് ഇടത്-വലത് മുന്നണികൾ. കഴിഞ്ഞ തവണ തന്നെ കുന്ദമംഗലം പഞ്ചായത്ത് മുൻസിപ്പാലിറ്റി ആയി മാറേണ്ടതായിരുന്നുവെന്നും ചില കാരണങ്ങളാലാണ് സാധിക്കാതെ പോയെതെന്നും യു ഡി എഫ് നിയോജക മണ്ഡലം കൺവീനർ ഖാലിദ് കിളിമുണ്ട അഭിപ്രായപ്പെട്ടു.

അതേ സമയം ചില രാഷ്ട്രീയ കളികളാണ് പഞ്ചായത്ത് മുനിസിപ്പാലിറ്റി ആയി മാറാതിരിക്കാനുള്ള കാരണമെന്നും മുൻസിപ്പാലിറ്റി നിലവിൽ വന്നാൽ സ്വാഗതാർഹമാണെന്നും എൽ ഡി എഫ് നിയോജക. മണ്ഡലം കൺവീനർ തഞ്ചേരി വേലായുധൻ കുന്ദമംഗലം ന്യൂസിനോടായി പറഞ്ഞു

ജനസംഖ്യാ നിരക്കിലും സാമ്പത്തിക ഭദ്രതയിലും ജില്ലയിൽ മുൻപന്തിയിൽ നിൽക്കുന്ന പഞ്ചായത്ത് ആയിട്ടു പോലും ഇത് വരെ മുൻസിപ്പാലിറ്റി ആയി പ്രഖ്യാപിക്കാതെ കുന്ദമംഗലം മാറിയത് ഏറെ ചർച്ച വിഷയമായിരുന്നു. കുന്ദമംഗലം മുനിസിപ്പാലിറ്റിയായി മാറുന്നതോട് കൂടി ഒരു ഭാഗത്ത് വികസനവും മറ്റും ഉയരുമെങ്കിലും മറു ഭാഗത്ത് കെട്ടിട നികുതി തുടങ്ങിയ മറ്റ് നികുതികൾ വർധിക്കുമെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. അതേസമയം സമഗ്ര പുരോഗതി കൈവരിക്കാൻ സാധിക്കുകയാണെങ്കിൽ സ്വീകരിക്കാനും ജനങ്ങൾ തയ്യാറാണ്.

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read