സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴെ വീണ അർഷിതയുടെ നിലഗുരുതരം

By | Monday October 22nd, 2018

SHARE NEWS

കുന്ദമംഗലം: സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴെ വീണ പ്ലസ് വൺ വിദ്യാർത്ഥിനി അർഷിതയുടെ നിലഗുരുതരം. കഴിഞ്ഞ ശനിയാഴ്ചയാണ് എംഇഎസ് രാജ ഹയർ സെക്കന്ററി സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വിദ്യാർത്ഥിനി താഴെ വീണ് ഗുരുതര പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ ഐ സി യുവിൽ  കഴിയുന്ന അർഷിത അബോധാവസ്ഥയിൽ തുടരുകയാണ്.

പഠിക്കാൻ മിടുക്കിയായിരുന്നു അർഷിത ഡെങ്കി പനി ബാധിച്ച് ഒരുമാസത്തോളം ക്ലാസിൽ വരാത്തതിനെ തുടർന്ന് പരീക്ഷകളിൽ അൽപ്പം പിന്നോട്ട് പോയിരുന്നുവെന്നും അതിന്റെ വിഷമത്തിലാകാം ഇങ്ങനെ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു. അർഷിതയ്ക്ക് ബോധം തിരിച്ച് കിട്ടിയാൽ മാത്രമേ കൃത്യമായ കാരണം ലഭിക്കുകയുള്ളൂ. സംഭവത്തിൽ കുന്ദമംഗലം പോലീസ് നേരത്തെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

 

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read