ശബരിമല: ഇനി വാദം തുറന്ന കോടതിയില്‍

By | Tuesday November 13th, 2018

SHARE NEWS

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്യുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ജനുവരി 22ന് കേസ് വീണ്ടും പരിഗണിക്കും. ഹര്‍ജിക്കാര്‍ക്കും അഭിഭാഷകര്‍ക്കും ഇവിടേക്ക് പ്രവേശനം അനുവദിച്ചിട്ടില്ലായിരുന്നു.

മൂന്നുമണിക്ക് ചേമ്പറിനുള്ളില ഹര്‍ജികള്‍ പരിഗണിച്ച അദേഹം 3.20ന് പുറത്തിറങ്ങി. പിന്നീടാണ് സുപ്രീംകോടതിയുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്. 50 പുനഃപരിശോധന ഹര്‍ജികളാണ് ചീഫ് ജസ്റ്റിന്റെ ചേമ്പറില്‍ ഇന്ന് പരിഗണിച്ചത്. ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ശബരിമല സംരക്ഷണ ഫോറമാണ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

അതേസമയം, ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെ ചോദ്യം ചെയ്ത സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി മാറ്റിവെച്ചു. നാല് റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികള്‍ പരിഗണിച്ച ശേഷം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. റിവ്യൂ ഹര്‍ജികളില്‍ അനുകൂല നിലപാട് കോടതി സ്വീകരിച്ചാല്‍ മാത്രമെ റിട്ട് ഹര്‍ജി പരിഗണിക്കേണ്ട സാഹചര്യം വരൂ. അല്ലാത്തപക്ഷം റിട്ട് ഹര്‍ജി സ്വഭാവികമായി തന്നെ തള്ളി പോകും.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read