ചെറിയ പെരുന്നാൾ നിപ്പയിൽ മുങ്ങി, ഓണം ബലിപെരുന്നാൾ കാലവർഷ കെടുതിയിലും

By സി. ഫസൽ ബാബു | Tuesday August 21st, 2018

SHARE NEWS

മുക്കം: നോട്ട് നിരോധനവും ജി എസ് ടി യും മൂലം വലിയ തകർച്ച നേരിട്ട സംസ്ഥാനത്തെ വ്യാപാര മേഖല തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് കൂപ്പുകുത്തുന്നു. ജി എസ് ടി യും നോട്ടു നിരോധനവും മൂലം നേരിട്ട വലിയ പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനിടെയാണ് നിപ്പയും കനത്ത കാലവർഷക്കെടുതികളും വില്ലനായത്.

കേന്ദ്ര സർക്കാർ 2016 നവംബറിൽ പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന് മുൻപ് വരെ വളരെ നല്ല നിലയിലായിരുന്നു സംസ്ഥാനത്തെ വ്യാപാര മേഖല പ്രവർത്തിച്ചുകൊണ്ടിരുന്നത്. എന്നാൽ പ്രഖ്യാപിത ലക്ഷ്യം പോലും കാണാനാവാതെ നോട്ടു നിരോധനം വൻ പരാജയമായപ്പോൾ നട്ടെല്ലൊടിഞ്ഞത് വ്യാപാര മേഖലയുടേതും ഇതിനെ പ്രത്യക്ഷമായും പരോക്ഷമായുംആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ്.

ഈ വീഴ്ചയിൽ നിന്ന് രക്ഷപ്പെട്ടു വരുന്നതിനിടെയാണ് സർക്കാരിന്റെ അടുത്ത അടിയായി ചരക്കു സേവന നികുതി പ്രാബല്യത്തിൽ വന്നത്. ആദ്യം ഇതിനെ അനുകൂലിച്ച സാമ്പത്തിക വിദഗ്ധനായ സംസ്ഥാന ധനകാര്യ മന്ത്രിക്ക് വരെ തിരുത്തി പറയേണ്ടിടത്തേക്ക് കാര്യങ്ങൾ എത്തി. സംസ്ഥാനത്തെ ചെറുകിട വ്യാപാര മേഖല പൂർണ്ണമായും തകർച്ച നേരിട്ട സമയമായിരുന്നു ഇത്.

ഈ തകർച്ചയിൽ നിന്നെല്ലാം മോചനം പ്രതീക്ഷിച്ച് വ്യാപാരികൾ കഴിഞ്ഞ ചെറിയ പെരുന്നാൾ വിപണി ലക്ഷ്യമിട്ട് കോടിക്കണക്കിന് രൂപയുടെ സാധനങ്ങളാണ് ഇറക്കിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായെത്തിയ നിപ്പ വൈറസ് സകല കണക്കുകൂട്ടലുകളും തെറ്റിച്ചു. പെരുന്നാൾ വിപണിയിൽ കച്ചവടം പൊടിപൊടിക്കുന്ന മലബാർ മേഖലയിൽ ആളുകൾ നിപ്പ ഭീതി മൂലം പുറത്തിറങ്ങാൻ മടിച്ചതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്. കോഴിക്കോട് ജില്ലയുടെ പേരാമ്പ്ര, മുക്കം, തിരുവമ്പാടി പോലുള്ള സ്ഥലങ്ങളിൽ പേരിന് പോലും കച്ചവടം നടന്നില്ല.

പല സ്ഥാപനങ്ങളും ജോലിക്കാരെ ഒഴിവാക്കി ഉടമകൾ തന്നെ ജോലിക്കാരായെങ്കിലും കട വാടക പോലും നൽകാൻ പറ്റാത്ത അവസ്ഥയിലാണ്. അതിനിടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓണം ബലിപെരുന്നാൾ വിപണിയും വലിയ തകർച്ചയിലാണ്. 2 മാസത്തിനിടെ സംസ്ഥാനത്താകമാനം 3 തവണ വെള്ളം കയറി താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ വ്യാപാര മാന്ദ്യം പൂർണ്ണമായി. കഴിഞ്ഞ ഒരാഴ്ചയായി മുക്കം ഉൾപ്പെടെയുള്ള അങ്ങാടികളിൽ ഒരാൾ പോലും ഇറങ്ങാത്ത അവസ്ഥയാണ്

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read