വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കി കുന്ദമംഗലത്ത് വീണ്ടും ലഹരി മാഫിയ പിടി മുറുക്കുന്നു; പഴയ ബസ്സ്‌ സ്റ്റാന്‍ഡില്‍ പരസ്യമായ കഞ്ചാവ് വില്‍പ്പന

By | Saturday July 20th, 2019

SHARE NEWS

കുന്ദമംഗലം:  സ്‌കൂള്‍ തുറന്നതോടെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കി സ്‌കൂള്‍ പരിസരത്ത് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വ്യാപകമായി വില്‍പ്പന നടത്തുന്നതായി പരാതി. സ്‌കൂളിന് തൊട്ടടുത്ത നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുറിയിലും പഞ്ചായത്ത് ഓഫീസിന് പിറകിലുമാണ് ആള്‍ക്കാരുടെ കണ്ണ് വെട്ടിച്ചു കൊണ്ടാണ് ലഹരി മാഫിയകള്‍ വിലസുന്നത്.

കുന്ദമംഗലം പോലീസിന്‍റെ പരിധിയിലുള്ള കുന്ദമംഗലം, മര്‍ക്കസ്, ചാത്തമംഗലം, ചക്കാലക്കല്‍, പെരിങ്ങളം തുടങ്ങിയ സ്‌കൂള്‍ പരിസരത്ത് ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസം എക്സൈസും അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആര്‍.ഇ.സി സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പന നടത്തുന്ന യുവാവിനെ പോലീസ് പിടികൂടിയിരുന്നു. 

 

പതിനേഴ് വയസ്സിന് താഴെയുള്ളവരെയാണ് കഞ്ചാവ് മാഫിയകള്‍ ലക്ഷ്യംവെക്കുന്നത്.കുട്ടികളെ ലഹരി മാഫിയകളുടെ കണ്ണികളാക്കി ഇവരെ ക്വട്ടേഷന്‍ അടക്കമുള്ള പ്രവര്‍ത്തനത്തിനാണ് കൂടുതലും ഉപയോഗിക്കുന്നത്. മിഠായി രൂപത്തിലും കഞ്ചാവും മറ്റ് ലഹരി പദാര്‍ഥങ്ങളും എത്തുന്നുണ്ട്. സ്കൂള്‍ പരിസരത്തുള്ള ഒഴിഞ്ഞ പറമ്പുകളാണ് ഇതിനായി തെരെഞ്ഞെടുക്കുന്നത്. പെണ്‍കുട്ടികള്‍ വരെ ഇവരുടെ വലയില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ചെത്തുക്കടവ് എക്സൈസ് ഓഫീസിന് മുന്‍വശത്തുള്ള വയലിന് നടുവിലുള്ള പൊന്തകാടില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നു സിഗരറ്റ് വലിക്കുന്നത് പതിവ് കാഴ്ചയാണെന്ന് നാട്ടുകാര്‍ പറയുന്നു. നഗരത്തിലെ പ്രധാന കഞ്ചാവ് വില്‍പ്പനയുടെ കേന്ദ്രമായി കുന്ദമംഗലം മാറിയിരിക്കുകയാണ്.       

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read