നീണ്ട കാത്തിരിപ്പിനൊടുവിൽ എം.എം സുധീഷ്‌ കുമാറിന്‍റെ നേതൃത്വത്തില്‍ കുരിക്കത്തൂർ കണ്ടംകുളം കുളം ഉപയോഗയോഗ്യമാകുന്നു

By | Sunday July 21st, 2019

SHARE NEWS
പണി പൂര്‍ത്തിയായാല്‍ കുളത്തിന്‍റെ രൂപം ഭാവനയില്‍

കുന്ദമംഗലം: നീണ്ട കാത്തിരിപ്പിനൊടുവിൽ  കുരിക്കത്തൂർ കണ്ടംകുളം  കുളം ഉപയോഗയോഗ്യമാകുന്നു.  നൂറ്റാണ്ട് പഴക്കമുള്ള മുരിയൻകുളങ്ങര തറവാട്ട്കാരുടെ അധീനതയിലുണ്ടായിരുന്ന കുളം  നേരത്തെ പഞ്ചായത്ത് ആസ്തിയിൽ ഉൾകൊള്ളിച്ചിരുന്നു. പി.എം.എസ്.കെ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് കുളത്തിന്‍റെ  നാലു ഭാഗവും 15 മീറ്റര്‍ നീളത്തിലും 5 മീറ്റര്‍ ഉയരത്തിലും കല്ലുപയോഗിച്ച് കെട്ടി ഉയര്‍ത്തിയത്.   

ഒന്നാം ഘട്ടം പൂര്‍ത്തിയായപ്പോള്‍
നീന്തൽക്കുളമായി മാറ്റി കുളം സംരക്ഷിക്കണമെന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. പായലും ചെളിയും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുന്ന നീർത്തടം ഉപയോഗപ്രദമാക്കാൻ സ്ഥലം മെമ്പര്‍  എം.എം സുധീഷ്‌ കുമാറാണ് മുന്നിട്ടിറങ്ങിയത്. ലഭിച്ച തുക പരമാവധി ഉപയോഗപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ ഐ.എച്ച്.ആര്‍.ഡി പ്രിന്‍സിപ്പാള്‍ കൂടിയായ സജിത്ത് കുമാര്‍ ചെയര്‍മാനായും പി. ജൂണാർ കണ്‍വീനറായുമുള്ള കമ്മറ്റിയാണ് പ്രവര്‍ത്തി ഏറ്റെടുത്ത് നടത്തിയത്. 
പണി പൂര്‍ത്തിയായാല്‍ റോഡില്‍ നിന്നുള്ള വ്യൂ ഭാവനയില്‍
 
 പണി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കുകയുള്ളൂ എന്നത് കൊണ്ട്  ഹരിതം കാർഷിക കൂട്ടായ്മയുടേയും നാട്ടുകാരുടേയും സഹകരണത്തോടെയാണ് പണി പൂര്‍ത്തിയാക്കാനുള്ള പണം കണ്ടെത്തിയത്. രണ്ടാം ഘട്ടം പൂര്‍ത്തിയാക്കാന്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ  കൂടി അനുവദിച്ചിട്ടുണ്ട്.
 
കുളം നവീകരണം പൂര്‍ത്തിയാകുന്നതോടെ  ഏതു വരൾച്ചയിലും വെള്ളം വറ്റാത്ത കുളം നീന്തൽക്കുളമാകുന്നത് ദേശവാസികൾക്ക് ഏറെ ഉപകാരപ്രദമാകും. പഞ്ചായത്തിലെ സ്കൂൾ‍ വിദ്യാർഥികളെ നീന്തൽ പരിശീലിപ്പിക്കാൻ സഹായകമാകും. ആധുനിക സംവിധാനത്തിൽ മോടി കൂട്ടി നീന്തൽക്കുളമാക്കാൻ 10 ലക്ഷം അപര്യാപ്തമാണെങ്കിലും തുടർ പദ്ധതിയിൽ പെടുത്തിയും സര്‍ക്കാര്‍ ഫണ്ട്  ലഭ്യമാക്കിയും ലക്ഷ്യത്തിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജനം .
നേരത്തെ ഉണ്ടായിരുന്ന കുളം

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read