കുന്ദമംഗലം: കുറ്റിക്കാട്ടൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ രജനി തടത്തിൽ അധ്യക്ഷത വഹിച്ചു. മുവായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ വര്‍ഷങ്ങളായി കുടിവെള്ള പ്രശ്നം നേരിടുകയായിരുന്നു. ഇതിനുള്ള പരിഹാരമായാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ വകയിരുത്തി കുടിവെള്ള പദ്ധതി നിർമ്മിച്ചത്.
പെരുവയൽ പഞ്ചായത്ത് നല്കിയ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കിയത്. ചടങ്ങില്‍ വെച്ച് സ്കൂളിലെ എഡ്യൂകെയർ പദ്ധതി യുടെ ഉദ്ഘടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുക്കo മുഹമ്മദ് നിർവഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മൽ, പെരുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് വൈ വി ശാന്ത എന്നിവർ മുഖ്യാഥിതി കളായി
ചടങ്ങിൽ വെച്ച് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ യിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. മിനി ശ്രീകുമാർ, ആഷിക് എം എം, സുസ്മിത വിന്തരത്, യുസഫ് ഹാജി, മൂസ മൗലവി, അനീഷ് പാലാട്ട്, മാമുക്കോയ, രാധാകൃഷ്ണൻ അലവി, ശ്രീകല, HM ആശ teacher, അജിത ടീച്ചർ എന്നിവർ ആശംസകൾ എന്നിവര്‍ സംസാരിച്ചു പി.ടി.എ പ്രസിഡന്റ് സന്തോഷ് കുമാർ സ്വാഗതവും പ്രിൻസിപ്പാള്‍ സുഗത ടീച്ചർ നന്ദിയും പറഞ്ഞു.