എന്‍ജിഒ കോട്ടേഴ്‌സ് പരിസരത്ത് റോഡരികില്‍ ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം

By | Thursday May 2nd, 2019

SHARE NEWS

 


കോഴിക്കോട് : എന്‍ജിഒ കോട്ടേഴ്‌സ് പരിസരത്ത് പൊതുസ്ഥലത്ത് വെച്ച് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമം. തളിപ്പറമ്പ് സ്വദേശിയും മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് അസിസ്റ്റന്‍ഡുമായ രമയെയാണ് ഭര്‍ത്താവ് ഷനോജ് കുമാര്‍ തീ കൊളുത്താന്‍ ശ്രമിച്ചത്.

ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. എന്‍ജിഒ ക്വാട്ടേഴ്‌സ് പരിസരത്ത് നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രമയുടെ ദേഹത്ത് ഷനോജ്കുമാര്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു. പെട്രോള്‍ ഒഴിച്ച ഉടന്‍ തന്നെ രമ ഓടി രക്ഷപ്പെട്ട് തൊട്ടടുത്തുള്ള വീട്ടില്‍ അഭയം തേടിയതിനാല്‍ വലിയ അപകടം ഒഴിവായി. തുടര്‍ന്ന് വീട്ടുകാരും സമീപ വാസികളും ചേര്‍ന്ന് ഷനോജ്കുമാറിനെ പിടികൂടുകയായിരുന്നു.

അഞ്ചുവര്‍ഷം മുമ്പ് വിവാഹിതരായ ഷനോജ്കുമാറും രമയും ഇപ്പോള്‍ രണ്ടിടത്തായാണ് താമസം. രമ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിനടുത്തുള്ള ലേഡീസ് ഹോസ്റ്റലിലായിരുന്നു താമസം. ഇവര്‍ വിവാഹ മോചനത്തിന് ശ്രമിക്കുന്നതിനിടെയാണ് അപായപ്പെടുത്താന്‍ ഷനോജ്കുമാര്‍ ശ്രമിച്ചത്.
ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇയാളുടെ സ്‌കൂട്ടറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചേവായൂര്‍ സി.ഐ ടി.വി പ്രദീഷാണ് കേസ് അന്വേഷിക്കുന്നത്ത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read