കായലം ലിഫ്റ്റ് ഇറിഗേഷന് 75 ലക്ഷത്തിന്റെ ഭരണാനുമതി

By | Wednesday March 6th, 2019

SHARE NEWS

മാവൂര്‍: കായലം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് 75 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. മഴക്കാലത്ത് വെള്ളക്കെട്ടും വേനല്‍ക്കാലത്ത് കടുത്ത വരള്‍ച്ചയും അനുഭവപ്പെടുന്ന പ്രദേശത്തുകാരുടെ പ്രശ്നം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് 75 ലക്ഷം രൂപ പദ്ധതിക്കായി അനുവദിച്ചത്.

പ്രോജക്ട് മെയിന്റനന്‍സിന്റെ ഭാഗമായി കനാല്‍ എക്സ്റ്റന്‍ഷന്‍ ഉള്‍പ്പെടെയുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വരും വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കും. പദ്ധതി പൂര്‍ത്തിയാവുന്നതോടെ മാവൂര്‍ ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തി ഭാഗങ്ങളിലെയും കായലം ഉള്‍പ്പെടുന്ന പ്രദേശങ്ങളിലേയും 500 ഏക്കര്‍ ഭൂമി കൃഷി യോഗ്യമാക്കാനും ഈ ഭാഗങ്ങളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനും സാധിക്കും. പദ്ധതിയുടെ തുടര്‍ച്ചയായി ഡ്രിപ്പ് ഇറിഗേഷന്‍ കൂടി ലക്ഷ്യമിടുന്നതിനാല്‍ തോട്ട വിളകള്‍ക്ക് കൂടി ഇത് ഗുണകരമാകുമെന്ന് പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read