സംവരണം ഔദാര്യമല്ല; എം.എ.റസാഖ്‌ മാസ്റ്റർ

By | Saturday February 10th, 2018

SHARE NEWS
മടവൂർ:വിദ്യാഭ്യാസ രംഗത്തും സർവ്വീസ്‌ മേഖലയിലും ന്യൂനപക്ഷങ്ങൾക്കുള്ള സംവരണം ആരുടെയും ഔദാര്യമല്ലെന്നും അത്‌ അവർക്കുള്ള അവകാശമാണെന്നും മുസ്ലിം ലീഗ്‌ ജില്ലാ ജന.സെക്രട്ടറി എം.എ.റസാഖ്‌ മാസ്റ്റർ പ്രസ്താവിച്ചു.
കേരള അഡ്മിനിസ്ട്രേറ്റീവ്‌ സർവ്വീസിലെ സംവരണ അട്ടിമറിക്കെതിരെ മടവൂർ പഞ്ചായത്ത്‌ യൂത്ത്‌ ലീഗ്‌ നടത്തിയ നിശാ സമരം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവരണം എന്നത്‌ തുല്യ നീതിക്ക്‌ വേണ്ടി മഹാരഥന്മാരായ മണ്മറഞ്ഞവർ നിരന്തരം നടത്തിയ പോരാട്ടത്തിലൂടെ നേടിയെടുത്തതാണു.പല കാരണങ്ങൾ കൊണ്ടും സാമൂഹ്യപരമായും സാമ്പത്തികമായും പാർശ്വവൽക്കരിക്കപ്പെട്ട ന്യൂനപക്ഷ ദലിത്‌ വിഭാഗങ്ങൾക്ക്‌ സാമൂഹ്യ നീതി ലഭിക്കുന്നതിനാണു സംവരണം നടപ്പിലാക്കിയത്‌.
പുതുതായി സൃഷ്ടിക്കപ്പെടുന്ന കെ.എ.എസിൽ മൂന്നിൽ ഒന്നിൽ മാത്രം തസ്തികകളിൽ റിസർവ്വേഷൻ മാനദണ്ഡങ്ങൾക്കനുസരിച്ച്‌ നിയമനം നടത്താനുള്ള ഇടത്‌ സർക്കാർ തീരുമാനം പുന:പരിശോധിച്ച്‌ മുഴുവൻ തസ്തികകളിലും റിസർവ്വേഷൻ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർവ്വകലാശാലകളിൽ ന്യൂനപക്ഷങ്ങൾക്ക്‌ അവകാശപ്പെട്ട ഒഴിഞ്ഞ്‌ കിടക്കുന്ന തസ്തികകളിൽ ഉടൻ നിയമനം നടത്തണമെന്നും ക്രിമിലെയർ പരിധി 8 ലക്ഷമാക്കിയ കേന്ദ്ര തീരുമാനം സംസ്ഥാനത്തും നടപ്പിലാക്കണമെന്നും നിശാ സമരം ആവശ്യപ്പെട്ടു.
യൂണിറ്റുകളിൽ നിന്നും യൂത്ത്‌ ലീഗ്‌ പ്രവർത്തകർ പന്തം കൊളുത്തി പ്രകടനമായാണു സമര വേദിയിലേക്ക്‌ എത്തിയത്‌.
പ്രസിഡണ്ട്‌ റാഫി ചെരച്ചോറ അധ്യക്ഷത വഹിച്ചു.യൂത്ത്‌ ലീഗ്‌ സംസ്ഥാന കോർ സമിതിയംഗം സലാം തേക്കുംകുറ്റി വിഷയാവതരണം നടത്തി.
മുസ്‌ലിം  ലീഗ്‌ നിയോജകമണ്ഡലം സെക്രട്ടറി കെ.പി മുഹമ്മദൻസ്‌, കെ.കുഞ്ഞാമു, എ.പി നാസർ മാസ്റ്റർ, വി.സി.റിയാസ്‌ ഖാൻ,സലാം കൊട്ടക്കാവയൽ,അബ്ദുൽ അസീസ്‌, അനീസ്‌ രാംപൊയിൽ,കുഞ്ഞി മൊയ്ദീൻ മാസ്റ്റർ,ടി.അബ്ദുറഹിമാൻ മാസ്റ്റർ,ടി.കെ അബൂബക്കർ മാസ്റ്റർ,ജിർഷാദ്‌ എടനിലാവിൽ,അബ്ദുറഹിമാൻ മുക്ക്‌, യഹ്‌യ എടത്തിൽ,അബ്ദുൽ ഹസീബ്‌.എം,അസ്‌ഹറുദ്ദീൻ.പി,അഷ്‌റഫ്‌.ടി.കെ,അജ്മൽ ആരാമ്പ്രം തുടങ്ങിയവർ സംസാരിച്ചു.
ജന.സെക്രട്ടറി എ.പി യൂസുഫലി സ്വാഗതവും ട്രഷറർ മുനീർ പുതുക്കുടി നന്ദിയും പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read