1000 ദിന തിളക്കത്തിന്റെ ഭാഗമായി മടവൂര്‍ പഞ്ചായത്തും

By | Tuesday March 5th, 2019

SHARE NEWS

മടവൂര്‍: മടവൂര്‍ പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി റോഡ് നവീകരണത്തിന് ലഭിച്ച 14.5 കോടി രൂപ ചിലവഴിച്ച് നവീകരിക്കുന്ന ആരാമ്പ്രം കാഞ്ഞിരമുക്ക് റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ആരാമ്പ്രം അങ്ങാടിയില്‍ മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.പങ്കജാക്ഷന്‍, കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റ് എം.എം.രാധാമണി, ജനപ്രതിനിധികളുടെയും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും, നല്ലവരായ നാട്ടുകാരുടെയും സാന്നിധ്യത്തില്‍ ആരാമ്പ്രം അങ്ങാടിയില്‍ നിര്‍വഹിച്ചു. ആധുനിക രീതിയിലുള്ള ബിഎം ബിസി ടാറിംഗും ശാസ്ത്രീയ രീതിയിലുള്ള ഡ്രൈനേജ് സംവിധാനവും നടപ്പാതകളില്‍ ടൈല്‍ വിരിച്ച് ആവശ്യമായ ഭാഗങ്ങളില്‍ കൈവരികള്‍ സ്ഥാപിക്കലും നവീകരണ പ്രവൃത്തിയുടെ ഭാഗമായി നടക്കുന്നതാണ്. മടവൂര്‍ പഞ്ചായത്തിലെ ഏറ്റവും തിരക്കേറിയതും പ്രധാനപ്പെട്ടതുമായ 7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡ് നവീകരിക്കുന്നതോട് കൂടി ദേശീയപാതക്ക് സമാന്തരമായി ഒരു ബദല്‍ പാത ആയി മാറുന്നതാണ്.

1000 ദിനത്തിനിടയില്‍ മടവൂര്‍ പഞ്ചായത്തില്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ സാധിച്ചിട്ടുണ്ട്. പുല്ലാളൂര്‍ – മുട്ടാഞ്ചേരി- പൈമ്പാ ലുശ്ശേരി റോഡിന്1 കോടി, മടവൂര്‍മുക്ക് റോഡ് 2 കോടി, മുക്കിലങ്ങാട് പൈമ്പാലിശ്ശേരി റോഡ് 50 ലക്ഷം, അമ്പലത്ത് താഴം റോഡ് 10 ലക്ഷം, ബൈത്തുല്‍ ഇസ്ല റോഡ് 10 ലക്ഷം, പടനിലം പാലം 5.5 കോടി, മടവൂര്‍ കൊല്ലരുതാഴം വിസിബി ബ്രിഡ്ജ് 42 ലക്ഷം,, മുട്ടാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രം ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പെടുത്തി, മടവൂര്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടം 80 ലക്ഷം,പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോ മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കല്‍, ആരാമ്പ്രം ജി എം.എല്‍ പി സ്‌കൂളിന് 1.48 കോടി, ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറിയില്‍ ഹൈടെക് പദ്ധതിയില്‍ 52 ക്ലാസ് മുറികള്‍, ഓങ്ങറത്താഴം വരിക്കാട്ട് മിത്തല്‍ കുടിവെള്ള പദ്ധതി 42 ലക്ഷം, തുടങ്ങിയവ 1000 ദിനത്തില്‍ നടപ്പിലാക്കുവാന്‍ സാധിച്ച പദ്ധതികളാണ്.

മടവൂരിലെ ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായ പടനിലം പാലത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. മടവൂര്‍ പഞ്ചായത്ത് പരിധിയില്‍ ഒരു ഗവണ്‍മെന്റ് ഹൈസ്്കൂള്‍ ഇല്ലാത്തത് ഒരു പോരായ്മയായി നില്‍ക്കുന്നുണ്ട്. സര്‍ക്കാറിന്റെ നയപരമായ തീരുമാനത്തിനനുസരിച്ച് ഹൈസ്‌കൂള്‍ ആക്കുന്നതിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ജനങ്ങളോടൊപ്പം എന്നും മുന്നിലുണ്ടാവുവെന്നും വികസന കാര്യത്തിലുള്ള സഹകരണത്തിന് മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകള്‍ക്ക് മടവൂര്‍ പഞ്ചായത്ത് ഒരു മാതൃകയാണ് എന്നും ചടങ്ങില്‍ കാരാട്ട് റസാഖ് എംഎല്‍എ പറഞ്ഞു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read