ഉന്നത വിജയികള്‍ക്ക് മടവൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ അനുമോദനം

By | Friday May 31st, 2019

SHARE NEWS


മടവൂര്‍ : മടവൂര്‍ സര്‍വ്വീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തില്‍ മാലിദ്വീപില്‍ വെച്ച് നടന്ന ഡ്യൂ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണ്ണം നേടിയ ടീമിലെ അംഗമായ ശാദിയ നസ്‌റിനും SSLC , +2 ഉന്നത വിജയികള്‍ക്കും അനുമോദന യോഗം സംഘടിപ്പിച്ചു.

ബാങ്ക് പ്രസിഡണ്ട് അസീസ് മാസ്റ്ററുടെ അധ്യക്ഷതയില്‍ നടത്തിയ അനുമോദന യോഗം മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി. പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.എ.ഗഫൂര്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.

മടവൂര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.സി റിയാസ് ഖാന്‍ , വാര്‍ഡ് മെമ്പര്‍മാരായ മഞ്ജുള, സാബിറ മൊടയാനി, അസീസ് മാസ്റ്റര്‍, പി.അബ്ദുറസാഖ്, വിജയരാജ്, റാഫി ചെരച്ചോറ, ബാബു മാസ്റ്റര്‍, സുമതി, നജ്മുന്നിസ, ഉമ്മു സല്‍മ, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മടവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍മാരായ മുനീര്‍ പുതുക്കുടി സ്വാഗതവും ഷാഹുല്‍ മടവൂര്‍ നന്ദിയും പറഞ്ഞു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read