SHARE NEWS
കോഴിക്കോട്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 71-ാമത് രക്തസാക്ഷി ദിനം ആചരിച്ചു. കോഴിക്കോട് ചെറൂട്ടി റോഡിലുള്ള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരുന്നു ചടങ്ങ്. പ്രൊജക്ട് ഓഫീസര്‍ ഷാജി ജേക്കബ് സംസാരിച്ചു. ഗാന്ധിജിയുടെ ഫോട്ടോയില്‍ ജീവനക്കാര്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് രണ്ട് മിനുട്ട് മൗന പ്രാര്‍ത്ഥന നടത്തി.