മാഹി പള്ളൂരിൽ നിന്ന് കാണാതായ യുവതിയെ അന്വേഷിച്ച് പോലീസ് കാരന്തൂരിൽ

By | Friday October 26th, 2018

SHARE NEWS

കുന്ദമംഗലം: മാഹി പള്ളൂരിൽ നിന്ന് കാണാതായ യുവതിയെ അന്വേഷിച്ച് പള്ളൂർ പോലീസ് കാരന്തൂരിൽ. കഴിഞ്ഞ ദിവസമാണ് അംഗപരിമിതയായ ശബാന എന്ന 33 വയസുകാരിയെ കാണാനില്ലെന്നും സഹോദരൻ ചികിത്സയ്‌ക്കെന്ന വ്യാജേന കൂട്ടി കൊണ്ട് പോയതാണെന്നും മറ്റ് സഹോദരൻമാർ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പള്ളൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ബുദ്ധി ശക്തി കുറവുള്ള ശാബാനയുടെ പേരിൽ മൂന്നര സെന്റ് സ്ഥലവും വീടും ഉണ്ട്. ഇത് അപഹരിക്കാൻ സഹോദരൻ ശ്രമിക്കുകയാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ശബാന ഇടയ്ക്ക് ഫോൺ ചെയ്യാറുണ്ടെന്നും കോഴിക്കോടാണുള്ളതെന്ന് പറഞ്ഞിരുന്നെന്നും ബന്ധുക്കൾ പറയുന്നു. സഹോദരന്റെ മൊബൈൽ ലൊക്കേഷന്റെ അടിസ്ഥാനത്തിലാണ് പള്ളൂർ പോലീസ് കാരന്തൂരിൽ എത്തിയിരിക്കുന്നത്.

Tags: , , , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read