കുന്ദമംഗലം: കാരന്തൂര്‍ മര്‍ക്കസിന് സമീപം രണ്ടര ലക്ഷം രൂപ ചെലവഴിച്ചു മര്‍ക്കസ് നിർമിച്ച ബസ് കാത്തുനിൽപു കേന്ദ്രം പി.ടി.എ.റഹീം. എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മര്‍ക്കസ് ഗെയിറ്റിനു മുമ്പില്‍ ലോറിയിടിച്ച് തകര്‍ന്ന ബസ്സ് കാത്തുനിൽപു കേന്ദ്രം ആധുനിക രീതിയിൽ മനോഹരമായാണ് പുനര്‍ നിർമിച്ചിരിക്കുന്നത്.
ഇരുമ്പ് തൂണുകൾക്കു മുകളിൽ എ.സി.പി ഉപയോഗിച്ചാണ് മേൽക്കൂര തീർത്തത്. വിലകൂടിയഎ.സി.പി ദീർഘകാലം ഈടു നിൽക്കുന്നതാണ്. തൂണുകൾക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകളിലൂടെ ശേഖരിച്ച് ഓടയിലേക്ക് ഒഴുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കുന്ദമംഗലം പഞ്ചായത്തിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് ബസ് കാത്തുനിൽപു കേന്ദ്രം നിര്‍മ്മിച്ചത്. നേരത്തെ ഉണ്ടായിരുന്ന കല്ലുകൊണ്ട് നിര്‍മ്മിച്ച ബസ് കാത്തുനിൽപു കേന്ദ്രം പുനര്‍ നിര്‍മ്മിക്കണമെന്നത് ദീര്‍ഗ്ഗ കാലത്തെ ആവശ്യമായിരുന്നു.
ബാദുഷ സഖാഫി അധ്യക്ഷത വഹിച്ചു. പി.കാദർ ഹാജി, ബിന്ദുമോൾ, സി. സോമൻ, ഇ.കെ.രാധാകൃഷ്ണൻ ,കാരാട്ട് മുകുന്ദൻ, മിന്‍സാര സിദ്ധീഖ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർ പടാളിയിൽ ബഷീർ സ്വാഗതവും, പി.ദാസൻ നന്ദിയും പറഞ്ഞു.