മാവൂര്‍ ഡയമണ്ട് ജങ്ക്ഷനില്‍ ബസ്സ്‌ കാത്തിരിക്കുന്നവര്‍ക്ക് ഇനി ബോറഡിക്കില്ല, മനോഹരമായ ബസ്സ്‌ കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

By | Sunday June 3rd, 2018

SHARE NEWS

മാവൂർ: മാവൂർ – കോഴിക്കോട് റോഡിൽ  ഡയമണ്ട് ജംക്ഷനില്‍  ഡയമണ്ട് ആർട്സ് ആന്‍ഡ്‌ സ്പോർട്സ്  ക്ലബ്ബ് മാവൂർ നിര്‍മ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രം അഡ്വ. പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി മാവൂരിലെ കായികവും, സംസ്കാരികവും, ആരോഗ്യപരവുമായ മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്ന ക്ലബാണ് ഡയമണ്ട് ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്. മനോഹരവും, ആധുനിക  മാതൃകയിലുമാണ് ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചത്. ക്ലബിന്‍റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ബസ്സ് കാത്തിരിപ്പ് കേന്ദ്രമാണ് ഇവിടെ നിര്‍മ്മിച്ചത് രണ്ടു വര്‍ഷം മുമ്പ് മാവൂര്‍ ഭാഗത്തേക്ക് പോകുന്ന ബസ്സ് കാത്ത് നില്‍ക്കുന്നവര്‍ക്കായി ഒരു ബസ്സ്‌ കാത്തിരിപ്പ് കേന്ദ്രം ക്ലബ് ഇവിടെ നിര്‍മ്മിച്ചിരുന്നു. ബസ്സ്‌ കാത്തിരിപ്പ് കേന്ദ്രത്തില്‍ എഫ്.എം അടക്കമുള്ള സംവിധാനം ഉടന്‍ ഒരുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.  ഡയമണ്ട് ആർട്സ് ആന്‍ഡ്‌ സ്പോർട്സ് ക്ലബ്ബ് പ്രസിഡണ്ട് വ്യാസ് പി റാം അധ്യക്ഷത വഹിച്ചു.

മാവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വളപ്പില്‍ റസാഖ്, വാര്‍ഡ്‌ മെമ്പര്‍ മൈമൂന, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധര്‍മ്മജന്‍, പ്രശസ്ത നാടക രചയിതാവ് മാവൂര്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു  ഡയമണ്ട് ആർട്സ് & സ്പോർട്സ്  ക്ലബ്ബ് ജനറല്‍സെക്രട്ടറി അബ്ദുല്‍ അസീസ്‌  സ്വാഗതവും അഷ്‌റഫ്‌ മാസ്റ്റര്‍ പള്ളിയാളി നന്ദിയും പറഞ്ഞു. ചടങ്ങില്‍ വെച്ച് ദേശീയ ഗ്രാപ്പിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഗോള്‍ഡ്‌ മെഡല്‍ കരസ്ഥമാക്കിയ അഭിനന്ദിനെ ഉപഹാരം നല്‍കി അനുമോദിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read