പരിസ്ഥിതി ദിനത്തില്‍ മാവൂരില്‍ ഇരുപതിനായിരം വൃക്ഷ തൈകള്‍ നടും, വിതരണോദ്ഘാടനം പ്രസിഡണ്ട് സി. മുനീറത്ത് നിര്‍വ്വഹിച്ചു.

By | Monday June 4th, 2018

SHARE NEWS

മാവൂര്‍:  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ഗ്രാമപ‍ഞ്ചായത്തിലെ എല്ലാ വീടുകളിലും പൊതു സ്ഥലങ്ങളിലും മരങ്ങള്‍ വെച്ച് പിടിപ്പിക്കുക  എന്ന ലക്ഷ്യത്തോടെ  മാവൂര്‍ ഗ്രാമപഞ്ചായത്ത്  തയ്യാറാക്കിയ വൃക്ഷ തൈകളുടെ വിതരണം കണിയാത്ത് മൂത്തേടത്ത്കുഴി നവ ജ്യോതി സ്വാശ്രയ സംഘം ജനറല്‍സെക്രട്ടറി പി.വി ഫ്രെക്സിന് വൃക്ഷ  തൈ നല്‍കി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. മുനീറത്ത് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നടനായി  ഇരുപതിനായിരം  വൃക്ഷ തൈകള്‍ തയ്യാറാക്കിയത് തൊഴിലുറപ്പ് തൊഴിലാളികളാണ്. ഗ്രാമപഞ്ചായത്തിലെ റസിഡൻസ് അസോസ്സിയേഷനുകൾ, കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ, പരിസ്ഥിതി ക്ലബ്ബുകൾ, യുവജന സംഘടനകൾ, കർഷക സംഘടനകൾ എന്നിവര്‍കാണ് തൈകള്‍ വിതരണം ചെയ്യുന്നത്. ഇവര്‍ തൈകള്‍ പരിസ്ഥിതി ദിനത്തില്‍ വിവിധ സ്ഥലങ്ങളില്‍ നടും. വികസന കാര്യ ചെയര്‍ പേഴ്സണ്‍ വാസന്തി വിജയന്‍, ക്ഷേമ കാര്യ ചെയര്‍മാന്‍ ഉസ്മാന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ സുബൈദ കണ്ണോറ, മൈമൂന കടുക്കാഞ്ചേരി, ജയശ്രീ ദിവ്യ പ്രകാശ്‌, യു.എ ഗഫൂര്‍ തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ മുനീര്‍ എന്നിവര്‍ സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read