മാവൂർ ഗോളിയോർ റയോൺസ് കമ്പനിയിലെ ഓർമ്മകളിലൂടെ പി ടി മുഹമ്മദ് ഹാജി

By | Wednesday December 19th, 2018

SHARE NEWS


മാവൂർ: വർഷങ്ങൾ ഒരുപാട് പിന്നിട്ടു… പക്ഷെ കഴിഞ്ഞ കാലങ്ങൾ ഇന്നലെകളിൽ സംഭവിച്ചു തീർന്ന പോലെ പി ടി മുഹമ്മദ് ഹാജിയെ ഓർമപ്പെടുത്തി കൊണ്ടേയിരിക്കുന്നു. പഴയെ ഓത്തു പള്ളിയും, ഗുരുക്കന്മാരായ ഉസ്താദ്മാരും കളികൂട്ടുകാരും,തന്റെ നിക്കാഹും,തൊഴിലിടവുമെല്ലാം ഈ തൊണ്ണൂറുകാരന്റെ മനസ്സിൽ തെളിഞ്ഞു നിൽപ്പുണ്ട് .

വീട്ടിലേക്ക് കയറി വന്ന ഞങ്ങളെ മുഹമ്മദ് ഹാജി ഇക്ക നിറ പുഞ്ചിരിയോടെയാണ് സ്വീകരിച്ചത്. ഇന്ന് തകർന്ന് കാട് പിടിച്ചു കിടക്കുന്ന തന്റെ പഴയെ തൊഴിലിടമായ മാവൂരിലെ ഗോളിയോർ റയോൺസ് കമ്പനിയിലെ പഴയെ ജീവിതം അറിയാൻ വേണ്ടി വന്നതാണെന്നറിഞ്ഞപ്പോൾ ആ ചിരി അല്പം വർദ്ധിച്ചു. വാക്കുകൾ ഇടമുറിയാതെ ഓർമ്മകൾ പറഞ്ഞു കൊണ്ടേയിരുന്നു. പിന്നീടങ്ങോട്ട് പങ്കു വെച്ച മനോഹരമായ ഓർമ്മകളിൽ ഗോളിയോർ റയോൺസിൽ മാത്രം ഒതുങ്ങിയില്ല. വിവാഹവും,കുടുംബവും,സൗഹൃദങ്ങളുമെല്ലാം ഉൾപ്പെട്ടു.

ഒരു കാലത്ത് നാട്ടിൽ തലയുർത്തി നിന്നിരുന്ന കമ്പനി കാലക്രമേണ അധഃപതിക്കുകയായിരുന്നു. 250 ഏക്കറയോളം ഭൂമിയിൽ ബിർള കമ്പനി ആരംഭിച്ച സ്ഥാപനം പ്രദേശവാസികൾക്ക് ക്യാൻസർ മുതലായ ആരോഗ്യ പ്രശനങ്ങൾക്കു ഇടവരുത്തുമെന്ന് ഉന്നയിച്ച് അടച്ചു പൂട്ടുകയായിരുന്നു. ഇന്നും തരിശു ഭൂമിയായി അവിടം നില നിൽക്കുന്നു. അന്നത്തെ സ്ഥാപനത്തിലെ മിഷനുകളിൽ ചിലത് ലേലത്തിലൂടെ വിറ്റഴിക്കപ്പെട്ടു മറ്റു ചിലത് പലരും ആരുമറിയാതെ എടുത്ത് മാറ്റി. പിന്നീട് പലരും പല സംരംഭങ്ങൾക്കായി സ്ഥലം ഏറ്റെടുക്കാൻ മുതിർന്നെങ്കിലും ഒന്നും പച്ച പിടിച്ചില്ല. ഐ ടി പാർക്ക് തുടങ്ങാൻ വേണ്ടി യു ഡി എഫ് കാലത്ത് നീക്കം നടന്നെന്നെങ്കിലും അതും മുൻപോട്ട് പോയില്ല, ഇന്ന് ഈ അവസ്ഥ കാണുമ്പോൾ വിഷമത്തത്തിലാണ് ഇദ്ദേഹം. അന്ന് അന്നം തന്ന സ്ഥാപനത്തോട് ഇന്നും ഇഷ്ടം മാത്രം.

1961 ൽ ആണ് കമ്പനിയിൽ ജോലിയ്ക്കു കയറുന്നത് പിന്നീട് നീണ്ട മുപ്പത്തിയൊന്നു വർഷം ബാംബൂ ലോഡിങ്ങിൽ പൾപ്പ് ഡിവിഷനിൽ ജോലി ചെയ്തു. പിരിഞ്ഞു പോന്ന വർഷം മാത്രമല്ല ദിവസവും മനഃപാഠമാണ് മുഹമ്മദ് ഹാജിയ്ക്ക്, ജൂലൈ പതിനേഴാം തിയ്യതി ഇന്നും അദ്ദേഹം ഓർക്കുന്നു. അന്നത്തെ മാനേജറായ ആർ എൻ സാബുവിനേയും മറന്നിട്ടില്ല.

സംസാരത്തിടെ സഹധർമിണിയുടെ കടന്നു വരവ് പിന്നീട് കഥയങ്ങു മാറി. മലപ്പുറം ജില്ലയിലെ അനന്തായൂർ എന്ന പ്രദേശത്ത് കുട്ടിക്കടവ്, തോട്ടത്തിൽ ഹൌസ്സിലെ വീടിന്റെ ഉമ്മറത്തെ കസേരയിൽ ഇരുന്ന് താമരശ്ശേരി പൊയ്യയിൽ നിന്നും വിവാഹം കഴിക്കാൻ തീരുമാനിച്ച വിശേഷങ്ങൾ പങ്കു വെച്ചു. കല്യാണ തലേന്നുള്ള ഒരുക്കങ്ങൾ ഇന്നും ഓർക്കുന്നു. വേണ്ടപ്പെട്ടവർ ഒന്നിച്ചു കൂടിയും രാത്രിയിൽ പെട്രോ മാക്സിന്റെ വെളിച്ചത്തിൽ കുശലം പറഞ്ഞും. കലവറയിലെ തകർതിയായി നടന്ന ഭക്ഷണം പാകം ചെയ്യലും,മുറ്റത്തുയർത്തിയ പന്തലും മറ്റൊരാൾ ജീവിതത്തിലേക്ക് കടന്നു വരുന്നതിനു മുൻപുള്ള കൗതുകത്തെ കുറിച്ചുമെല്ലാം ചില നിമിഷങ്ങൾ കൊണ്ട് വാതോരാതെ പറഞ്ഞു തീർത്തു.

അങ്ങനെ കമ്പനിയെ കുറിച്ചും ജീവിതത്തെ കുറിച്ചും ഒരുപാട് ഓർത്തെടുത്തു. ഇനിയും പറഞ്ഞു തീർക്കാൻ ബാക്കി വെച്ചത് അടുത്ത തവണ പങ്കുവെക്കാമെന്ന് പറഞ്ഞു ഞങ്ങളിറങ്ങുമ്പോഴും ആ പഴയെ തൊഴിലിടത്തേക്ക് ഒരിക്കൽ വരണമെന്നോർമ്മപ്പെടുത്തി ഞങ്ങളെ യാത്രയാക്കി.

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read