മഞ്ഞപ്പിത്തം: മാവൂരിൽ കർശനപരിശോധന

By | Wednesday December 5th, 2018

SHARE NEWS

മാവൂർ: മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ മാവൂരിൽ ആരോഗ്യ വിഭാഗം പരിശോധന കർശനമാക്കി. സ്കൂൾ പരിസരങ്ങളിലെയും അങ്ങാടികളിലെയും കടകളിൽ ഇന്നലെ നടത്തിയ പരിശോധനയിൽ ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും പിടിച്ചെടുത്തു. ഉപ്പിലിട്ട പഴങ്ങൾക്കും പച്ചക്കറികൾക്കും മാവൂർ പഞ്ചായത്തിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഹോട്ടൽ, കൂൾബാർ എന്നിവിടങ്ങളും പരിശോധിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം തയാറാക്കുന്നവർക്ക് നോട്ടിസ് നൽകും. മാവൂർ ജിഎംയുപി സ്കൂളിലെ 5 വിദ്യാർഥികൾക്കും ഗവഹയർസെക്കൻഡറി സ്കൂളിലെ ഒരു വിദ്യാർഥിക്കും നിലവിൽ മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അരയങ്കോട് കുറ്റിച്ചാലിലും കച്ചേരിക്കുന്നിലും രോഗബാധ സ്ഥിരീകരിച്ചു. ഗ്രാമപ്രദേശങ്ങളിലെ കിണറുകളിൽ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ക്ലോറിനേഷനും ബോധവത്ക്കരണ പരിപാടികളും തുടങ്ങി.

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read