മെഡിക്കല്‍ കോളേജിലെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് മെയില്‍ പ്രവര്‍ത്തനം തുടങ്ങും

By | Monday April 29th, 2019

SHARE NEWS
കോഴിക്കോട് : മെഡിക്കൽ കോളേജിലെ സീവേജ് ട്രീറ്റ് മെന്റ് പ്ലാന്റ് മെയ് മാസത്തിൽ പ്രവർത്തനമാരംഭിക്കും. കലക്ടറുടെ അധ്യക്ഷതയിൽ  നടന്ന യോഗത്തിലാണ‌്  തീരുമാനം.  ശുചീകരണ കേന്ദ്രത്തിന്റെ റീ വാപ്പിങ്ങും അറ്റകുറ്റപ്പണികളും റാംബയോളജിക്കൽസിന്റ മേൽനോട്ടത്തിൽ മൂന്നാഴ്ചക്കകം പൂർത്തിയാക്കും.  ഊരാളുങ്കൽ ലേബർ കോൺട്രാക്ട‌് സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമാണ പ്രവർത്തനം പൂർത്തിയായ സംഭരണകിണറിന്റെ പമ്പിങ‌്സ്റ്റേഷന്റെ വൈദ്യുതീകരണ പ്രവൃത്തികളും ഉടൻ പൂർത്തിയാകും. കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് ഒമ്പത‌് കോടി ചെലവിട്ട‌്  രണ്ട‌് എംഎൽഡി പ്രവർത്തനശേഷിയുള്ള  പ്ലാന്റ്‌  സ്ഥാപിച്ചത്. നേരത്തെ ഉണ്ടായിരുന്ന കിണറാണ് മലിനജല സംഭരണിയായി ഉപയോഗിച്ചിരുന്നത്.  ഇതിന്റെ  സംഭരണശേഷി മതിയാകാതെ വന്നതോടെയാണ് ഐഎംസിഎച്ചിന‌് സമീപം 95 ലക്ഷം ചെലവിൽ സംഭരണ കിണർ നിർമിച്ചത്.  ഇത് പ്രവർത്തനക്ഷമമാകുന്നതോടെ സീറോ വേസ്റ്റ് മെഡിക്കൽ കോളേജ് പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാകും.
 രണ്ടാം ഘട്ടത്തിൽ ദന്തൽ കോളേജിൽ മലിനജലശുചീകരണ കേന്ദ്രവും മൂന്നാം ഘട്ടത്തിൽ ഖരമാലിന്യ സംസ്കരണത്തിനുള്ള ഇൻസിനറേറ്ററും ഓടകളുടെ നവീകരണവുമാണ് ലക്ഷ്യമിടുന്നത്. കലക്ടറേറ്റിൽ നടന്ന യോഗത്തിൽ പ്രിൻസിപ്പൽ ഡോ വി ആർ രാജേന്ദ്രൻ,  സൂപ്പർ സ്പെഷാലിറ്റി സൂപ്രണ്ട് ഡോ. കുര്യാക്കോസ്, സത്യൻ മായനാട് തുടങ്ങിയവർ പങ്കെടുത്തു.

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read