മെഡിക്കല്‍ കോളേജ് ഫാര്‍മസി ഹൈടെക്കാകുന്നു

By | Friday March 22nd, 2019

SHARE NEWS

മെഡിക്കല്‍ കോളേജ്: ദിവസേന ആയിരക്കണക്കിന് ആളുകള്‍ എത്തുന്ന മെഡിക്കല്‍ കോളേജിലെ ഫാര്‍മസി ഹൈടെക്കാകുന്നു. ഫാര്‍മസിയില്‍ സാധാരണ കാണുന്ന നീണ്ട വരി ഇനിയുണ്ടാകില്ല. ശീതീകരിച്ച മുറിയില്‍ തങ്ങളുടെ നമ്പര്‍ സ്‌ക്രീനില്‍ വരുംവരെ വിശ്രമിക്കാന്‍ സംവിധാനമൊരുക്കും. നമ്പര്‍ വിളിക്കുന്നതനുസരിച്ച് മരുന്ന് വാങ്ങിപ്പോകാം. ആശുപത്രി രോഗീസൗഹൃദമാക്കുന്നതിന്റെ ഭാഗമായി 30 ലക്ഷം ചെലവിലാണ് ഫാര്‍മസിയെ ആധുനികവല്‍ക്കരിക്കുന്നത്.
ഒപിയില്‍നിന്ന് രോഗിയുടെ കൈവശം മരുന്നിന്റെ ശീട്ട് കൊടുത്തുവിടുന്ന പതിവിനും മാറ്റംവരും. കംപ്യൂട്ടര്‍വല്‍ക്കരിച്ച ഫാര്‍മസിയിലേക്ക് ഡോക്ടറുടെ ഡാറ്റാബേസില്‍നിന്ന് മരുന്ന് സംബന്ധിച്ച വിവരങ്ങളെത്തും. ഒപി ശീട്ടിലെ നമ്പര്‍ മാത്രം നല്‍കിയാല്‍ ഡോക്ടര്‍ നിര്‍ദേശിച്ച മരുന്ന് രോഗികള്‍ക്ക് നല്‍കും.

മരുന്ന് ഇല്ലാത്ത സാഹചര്യത്തില്‍ അക്കാര്യം പ്രിന്റെടുത്ത് നല്‍കും. രോഗി ഉപയോഗിച്ച മരുന്ന് സംബന്ധിച്ച വിവരങ്ങള്‍ ഭാവിയിലും പരിശോധിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.
ഫാര്‍മസിയില്‍ ഇരിപ്പിട സൗകര്യത്തിനു പുറമെ മരുന്നു നല്‍കുന്ന സ്ഥലം, മെഡിക്കല്‍ സ്റ്റോര്‍, 15 കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ സൗകര്യമുള്ള മുറി സ്റ്റാഫ് റൂം, ഹെഡ് നേഴ്‌സിനുള്ള മുറി, ശുചുമുറികള്‍ എന്നിവയല്ലാം സജ്ജീകരിച്ചിട്ടുണ്ട്.
800 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിക്കുന്ന ഹൈടെക് ഫാര്‍മസിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read