SHARE NEWS
കുന്ദമംഗലം: കേരള പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കുന്ദമംഗലം എഎംഎല്‍പി സ്കൂളില്‍ വിദ്യാലയ വികസന സമിതി യോഗം നടന്നു. യോഗം വാര്‍ഡ് മെമ്പര്‍ എം.ബാബുമോന് ഉദ്ഘാടനം ചെയ്തു. അഷ്റഫ് കായക്കല്‍ പദ്ധതി അവതരണം നടത്തി.
പി.ടി എ പ്രസിഡണ്ട് സക്കീര്‍ ഹുസൈന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രധാന അധ്യാപിക പി.ബീബി, അബൂബക്കര്‍ കുന്ദമംഗലം. എം.പി ഫാസില്‍, ഡോ ത്വല്‍ഹത്ത്, .കെ .ടി മുജീബുദ്ധീന്‍, എം .ഷാജു, മുജീബ് കക്കാട്, എം.സി സുധ, പി.ഷറീന, കെ അനുപമ, കെ.സുജീറ, ബുസ്താന ഷെറിന്, ടി.കെ റീന, കെ.ടി. സുവിജ, കെ മൈമൂന .പി.സു ധന്യ എന്നിവര്‍ പ്രസംഗിച്ചു.