സി.ഐ.ടി.യു മെമ്പര്‍ഷിപ്പ് കാമ്പയിന്‍ 11 ന് കുന്ദമംഗലത്ത്

By | Monday February 11th, 2019

SHARE NEWS

 

കോഴിക്കോട്: കോഴിക്കോട് ജില്ല സി.ഐ.ടി.യു മെമ്പര്‍ഷിപ്പ് കാമ്പയിന്‍ 11 ന് കുന്ദമംഗലത്ത് നടക്കുന്നു.
ബസ് ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേര്‍സ് യൂണിയന്റെ മെമ്പര്‍ഷിപ്പ് കാമ്പയിനാണ് നടക്കുന്നത്.

ബസ്സ് തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മെച്ചപ്പെട്ട വേതനം നിലവിലുണ്ട്. അതൊന്നും നല്‍കാതെ ജിവനക്കാരെ മത്സരിപ്പിച്ചും തമ്മിലടിപ്പിച്ചും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഉടമകള്‍ കലക്ഷന്‍ബത്ത സമ്പ്രദായത്തില്‍ വേതനം നല്‍കുകയും ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തി മറ്റ് ജീവനക്കാര്‍ക്ക് ജോലിഭാരം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് കാമ്പയിന്‍ നടക്കുന്നത്.

ബോണസോ മറ്റ് ആനുകൂല്യങ്ങളോ നല്‍കാതിരിക്കുകയും മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ ജീവനക്കാരെ അംഗങ്ങളാക്കാതെ ഉടമയുടെ സ്വന്തക്കാരുടെ പേരില്‍ ക്ഷേമനിധി അടക്കുകയും ചെയ്യുന്നത് കൊണ്ട് തൊഴില്‍ സംരക്ഷണം ലഭിക്കുന്നില്ല എന്ന പരാതിയും ഉണ്ട്. ഇത്തരത്തില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടക്കുന്നത് എന്ന് ജനറല്‍ സെക്രട്ടറി പി.പി കുഞ്ഞന്‍ പറഞ്ഞു.

 

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read