ബധിര, മൂക, കലാകാരന്മാർ മാത്രം അഭിനേതാക്കളാകുന്ന സിനിമയുടെ രണ്ടാംഘട്ട ചിത്രീകരണം തുടങ്ങി

By | Tuesday March 20th, 2018

SHARE NEWS

വി. ഗ്രൂപ്പിന്‍റെ  ബാനറിൽ ബധിര, മൂക, കലാകാരന്മാർ മാത്രം അഭിനേതാക്കളാകുന്ന “മൗനാക്ഷരങ്ങൾ”എന്ന സിനിമയുടെ രണ്ടാംഘട്ട ചിത്രീകരണം തുടങ്ങി. 

 
          നാട്ടിൻ പുറത്ത്  ഒരു സാധാരണ കുടുംബത്തിലെ മിടുക്കനായ വിദ്യാർത്ഥിയെ സംഗീതം പഠിപ്പിക്കാൻ വേണ്ടി സ്വന്തം അമ്മ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
 
ശ്രീലക്ഷ്മി നടുവണ്ണൂർ, സമദ് ഉള്ളിയേരി, ആഷിഫ്  കോട്ടയം, ജിതിൻ കൊല്ലം, ആശ കക്കോടി, ബാബു  മുക്കം, അബ്‌ദുറഹിമാൻ താമരശ്ശേരി, മധു കൊല്ലം, തുടങ്ങിയ അന്‍പതോളം  ബധിര – മൂഖ കലാകാരന്മാരാണ് ചിത്രത്തില്‍ വേഷമിടുന്നത്.
 
 കോഴിക്കോട്, പാലക്കാട് ജില്ലകളിലായി ചിത്രീകരണം നടക്കുന്ന ചിത്രത്തില്‍ ഹസീന, ഉസ്മാൻ വി.പി എന്നിവരാണ്‌  കലാകാരന്മാര്‍ക്ക്  പരിശീലനം നല്‍കുന്നത്.  
 
കവിയും ഗാനരചയിതാവുമായ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി പൂജയും സ്വിച്ച്ഓൺ കർമ്മവും നിർവഹിച്ചു.
 
   രമേഷ്  മാവൂർ നിർമ്മിച്ച് ദേവദാസ് കല്ലുരുട്ടി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  ബവീഷ് ബാൽ താമരശ്ശേരി (സഹസംവിധാനം ), രാജീവ്‌ കൗതുകം (തിരക്കഥ, ക്യാമറ),ബിനീഷ്  കുട്ടൻ ആര്‍.ഇ.സി (പ്രൊഡക്ഷന്‍ മാനേജര്‍),   സലാം വീരോളി, ഉസ്മാൻ ചെമ്പ്ര, ഹസീന, മോഹിത് മുക്കം, മുരളി ചൂലൂർ, ഉസ്മാൻ വി.പി,രാജി രമേഷ് കാക്കൂർ,ഫസൽ കൊടുവള്ളി,  എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.   

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read