SHARE NEWS
പെരുവയൽ: എം എസ് എഫ് പെരുവയൽ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനം ആദരം-2019 കുന്നമംഗലം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എ ടി ബഷീർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് എം എസ് എഫ് പ്രസിഡന്റ് സാബിത്ത് കൊണാറമ്പത്ത് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി പി മുഹമ്മദ്, സെക്രട്ടറി പൊതാത്ത് മുഹമ്മദ് ഹാജി, മണ്ഡലം എം എസ് എഫ് പ്രസിഡന്റ് അൻസാർ പെരുവയൽ,ആഷിക് ആനക്കുഴിക്കര,മുഫീദ, ജെബിൻ എന്നിവർ സംസാരിച്ചു.മുർഷിദ് കീഴ്മാട് സ്വാഗതവും സഹദ് പെരിങ്ങൊളം നന്ദിയും പറഞ്ഞു.