കാൻസർ ബോധവത്കരണ ക്ലാസും ഹീമോഗ്ലോബിൻ പരിശോധനയും നടത്തി

By | Thursday November 1st, 2018

SHARE NEWS

മുക്കം: വി.കെ.എച്ച്.എം.ഒ വനിത കോളേജിൽ ക്യാൻസർ ബോധവത്കരണ ക്ലാസും ഹീമോഗ്ലോബിൻ പരിശോധനയും നടത്തി. കോളേജ് വിദ്യാർത്ഥിനികളിലെ രക്തത്തിലെ ഹീമോ ഗ്ലോബിന്റെ അളവ് പരിശോധിച്ച് കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.

കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുക്കം എസ്.ഐ കെ.പി അഭിലാഷ് ഉദ്ഘാടനം ചെയ്തു. 50 തവണ രക്തദാനം നടത്തി മാതൃകയായ പ്രജീഷ് മുക്കത്തെ എസ്.ഐ ഉപഹാരം നൽകി ആദരിച്ചു. പ്രിൻസിപ്പൽ ഇ.റംലത്ത് അധ്യക്ഷത വഹിച്ചു. കോളേജ് യൂണിയനും മുക്കം ബ്ലെഡ് ബാങ്ക് സൊസൈറ്റിയും കോഴിക്കോട് മലബാർ ആശുപത്രിയും സഹകരിച്ചാണ് കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.

ഡോ. കെ.വി ഗംഗാധരനും,  ഡോ. പി.എ ലളിതയും ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. ഇ. വികാസ്, കെ.രാജീവ്, അരുൺലാൽ എന്നിവർ സംസാരിച്ചു.  എം.വി.ആർ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെയാണ് രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും ഹീമോഗ്ലോബിന്റെ അളവ് പരിശോധനയും നടത്തിയത്. എം.വി.ആർ ആശുപത്രിയിലെ ഡോ. നിറ്റിൻ എൻട്രി, അനു എന്നിവർ നേതൃത്വം നൽകി. കോളേജിലെ 65 കുട്ടികൾക്ക് രക്തം ദാനം ചെയ്യാൻ സാധിക്കുമെന്ന് ക്യാമ്പിലൂടെ കണ്ടെത്തി. അധ്യാപകരായ അശൂറ ബാനു, ബിജിന, ജയനീഷ്, ചെയർപേഴ്സൺ സ്മൃതി മുരളി, സെക്രട്ടറി അനഘ തുടങ്ങിയവർ സംസാരിച്ചു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read