റോഡിൽ മരം വീണ് പല ഭാഗത്തും ഗതാഗതം തടസപ്പെട്ടു

By | Tuesday August 14th, 2018

SHARE NEWS

മുക്കം : റോഡിൽ മരം വീണ് പല ഭാഗത്തും ഗതാഗതം തടസപ്പെട്ടു. നിരവധി കർഷകരുടെ വാഴകൾ നിലംപൊത്തി.  മാങ്ങാപൊയിൽ ആലിൻതറ, വെണ്ണക്കോട് ഭാഗങ്ങളിലാണ് വലിയ നാശനഷ്ടം സംഭവിച്ചത്.  എടവണ്ണ സംസ്ഥാന പാതയിൽ മാങ്ങാ പൊയിലിൽ റോഡിലേക്ക് മരം വീണ് അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മുക്കം അഗ്നി രക്ഷാ സേനയെത്തി മരം മുറിച്ച്  ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

അതേസമയം മാങ്ങാപൊയിൽ പന്മനാഭന്റെ ഉടമസ്ഥതയിലുള്ള റാട്ട പുരയ്ക്ക് മുകളിൽ മരം വീണ് പൂർണമായും തകർന്നു. മലയമ്മ റോഡിൽ ആലിൻ തറയിൽ മരം വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. നരിക്കുനിയിൽ നിന്നും അഗ്നി രക്ഷാ സേനയെത്തി മരം മുറിച്ച് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read