അപകടം വിട്ടൊഴിയാതെ കാരന്തൂര്‍ – മെഡിക്കല്‍കോളേജ് റോഡ്‌, വീണ്ടും കെ.എസ്.ആര്‍.ടിസിയും പ്രൈവറ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം

By | Tuesday May 29th, 2018

SHARE NEWS

കുന്ദമംഗലം: കാരന്തൂര്‍ മെഡിക്കല്‍കോളേജ് റോഡില്‍ അപകടം തുടര്‍ക്കഥയാകുന്നു. റോഡ്‌ ബി..എം.സി ടാറിംഗ് ചെയ്ത് നവീകരിച്ചതോടെയാണ് അപകടം വര്‍ദ്ധിച്ചത്. റോഡ്‌ നവീകരിച്ചതിന് ശേഷം കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ചെറുതും വലുതുമായ പത്തിലധികം അപകടങ്ങളാണ് റോഡില്‍ ഉണ്ടായത്. സി.ഡബ്ലിയു.ആര്‍.ഡി.എം – പനാത്ത്താഴം ബൈപ്പാസ് തുറന്നതോടെ ഈ റോഡില്‍ തിരക്ക് വര്‍ദ്ധിക്കുകയും വാഹനങ്ങള്‍ അമിത വേഗതയില്‍ ചീറിപ്പായുന്നതും അപകടത്തിന് കാരണമാകുന്നു.

റോഡില്‍ അപകടം വര്‍ദ്ധിച്ചതോടെ പോലീസും മോട്ടോര്‍ വാഹന വകുപ്പും റോഡില്‍ പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഇന്ന് കെ.എസ്.ആര്‍..ടി.സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. അപകടത്തില്‍ സ്വകാര്യ ബസ്സ്‌ ഡ്രൈവര്‍ക്ക് പരിക്കേറ്റു.  മുണ്ടിക്കല്‍താഴം വയല്‍ സ്റ്റോപ്പിലാണ് അപകടം. നിയന്ത്രം  വിട്ട് വയലിലേക്ക് മറിയാന്‍ പോയ സ്വകാര്യ ബസ്സ്‌ റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിച്ച് നിന്നന്ത് വന്‍ ദുരന്തം ഒഴിവാക്കി. 

മാനന്തവാടിയില്‍  കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സും കോഴിക്കോട് നിന്ന് മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സുമാണ് അപകടത്തില്‍പ്പെട്ടത്. വെച്ച് കഴിഞ്ഞ ദിവസം ഓട്ടോയില്‍ ബൈക്കിടിച്ച് വടകര സ്വദേശിയായ ചാത്തമംഗലം ഐ.ടി.ഐയിലെ വിദ്യാര്‍ഥി മരിച്ചിരുന്നു. ഇയാളുടെ കൂടെ യാത്ര ചെയ്ത സുഹൃത്ത് ഇപ്പോഴും ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ഒരു മാസം മുമ്പ് കാരന്തൂര്‍ സ്വദേശിയായ യുവാവും ഈ റോഡില്‍ കൊളായ്താഴത്ത് വെച്ച് മരണമടഞ്ഞിരുന്നു.

സദാസമയവും ആമ്പുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കടന്നുപോകുന്ന റോഡിന് വേണ്ടത്ര വീതിയില്ലാത്തതും അപകടത്തിന് കാരണമാകുന്നു. അപകടം പതിവായതോടെ റോഡില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നു വന്നിട്ടുണ്ട്. നിലവില്‍ ഈ റോഡില്‍ നാലു ഹമ്പുകള്‍ ഉണ്ട്. ഇനിയും ഹമ്പുകള്‍ സ്ഥാപിക്കുന്നത് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് അത്യാസന്ന നിലയിലായ രോഗികളേയും കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടും അതുകൊണ്ട് റോഡില്‍ വേണ്ടത്ര സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read