സ്വന്തം കൈപ്പടയിൽ ഖുർ ആൻ എഴുതി തീർത്ത്: മുനീബ മുഹമ്മദ്

By | Monday October 15th, 2018

SHARE NEWS

കോഴിക്കോട്: കുന്ദമംഗലം പൊയിൽ താഴം പുറായിൽ ജമാലുദീൻ മാസ്റ്ററുടെ സഹ ധർമ്മിണി മുനീബ മുഹമ്മദ് 15 വർഷം കൊണ്ട് ഖുർ ആൻ സ്വന്തം കൈപ്പടയിൽ എഴുതി തീർത്തു. സന്തോഷകരമായ ഈ കർമ്മം തന്റ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു കാര്യമായി കാണുന്നു. 2001 ജൂലായ് 12 നാണ് ഖുർ ആൻ എഴുതി തീർക്കണമെന്ന ആഗ്രഹത്തിന് തുടക്കം കുറിച്ചത്. കുടുംബവും കൂട്ടു കുടുംബവുമായി ജീവിക്കുന്ന ഈ വീട്ടുകാരി ഇതിന് വേണ്ടി മാത്രം പ്രത്യേകം സമയം കണ്ടെത്തി എഴുതുകയായിരുന്നു.

രോഗികളായ ബന്ധുക്കളെ പരിചരിക്കേണ്ട അവസ്ഥ ഉണ്ടായിട്ട് പോലും അതിനിടിയിൽ എഴുത്തിന് മുടക്കം വരാതിരിക്കാൻ ശ്രദ്ധിക്കുമായിരുന്നു. ഖുർ ആന്റെ 114 സുറത്തുകളിലായി 6666 ആയത്തുകളാണ് നീണ്ട 15 വർഷത്തിനിടയിൽ തന്റെ ഇടവേളകളിൽ ഈ മഹതി കടലാസ്സിൽ കുറിച്ചത്. ഇതിന്റെ ആത്മ സംതൃപ്തിയിലാണ് മുനീബ ഇന്ന്. ഈ സൽ കർമ്മത്തിന് ഭർത്താവ് ജമാലുദീൻ മാസ്റ്റർ ഉറച്ച പിന്തുണ നൽകുകയായിരുന്നു.

കുന്ദമംഗലം ന്യൂസിന് നൽകിയ അഭിമുഖം വീഡിയോ കാണാം

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read