ജീവകാരുണ്യ രംഗത്ത് തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങളുമായി മുസ്ലിം ലീഗും കെഎംസിസിയും

By | Friday February 22nd, 2019

SHARE NEWS

കുന്ദമംഗലം: ജീവകാരുണ്യ രംഗത്ത് തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണ് പന്തീര്‍പ്പാടത്തെ മുസ്ലിം ലീഗും കെഎംസിസിയും. കഴിഞ്ഞ ദിവസം ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 2 ലക്ഷം രൂപയുടെ ചികിത്സ സഹായ ഫണ്ട് പന്തീര്‍ പാടം ശാഖ മുസ്ലിം ലീഗ് കമ്മറ്റിയും കെഎംസിസി പന്തീര്‍പാടവും സംയുക്തമായി കുടുംബങ്ങളെ ഏല്‍പിച്ചു.

പി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെഎംസിസി ജനറല്‍ സെക്രട്ടറി എ.പി മുസ്തഫ സ്വാഗതം പറഞ്ഞു. ടൗണ്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഒ.സലീം പദ്ധതികള്‍ വിശദീകരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഖാലിദ് കിളിമുണ്ട ഉദ്ഘാടനo ചെയ്തു. ഒ.ഉസ്റ്റയിന്‍, എം. ബാബുമോന്‍, കെ.കെ മുഹമ്മദ്, സി.കെ.അബ്ദുറഹിമാന്‍, സി.നൗഷാദ്. ഷമീം കെ, ഷംസു.കെ, കെ ഫൈറൂസ്, ബാസിത്ത്.പി കെ തുടങ്ങിയവര്‍ സംസാരിച്ചു. ജിസിസി യിലെഗ്രീന്‍ പ്രൊട്ടക്ടട് വാട്‌സപ്പ് കൂട്ടായ്മയുടെ ഫണ്ട് സാബി തെറ്റുമ്മല്‍ കമ്മറ്റിയെ ഏല്‍പിച്ചു. കെ.കെ.ഷമീല്‍ നന്ദി പറഞ്ഞു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read