മുസ്ലിം ലീഗിന്റെ ശക്തനായ നേതാവ് പി. ബി.അബ്ദുൾ റസാഖിന് ആദരാജ്ഞലികൾ

By | Saturday October 20th, 2018

SHARE NEWS

കാസർകോട്: മഞ്ചേശ്വരം എം എൽ എ പി. ബി.അബ്ദുൾ റസാഖ് (63) ഇന്ന് പുലർച്ചെ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ചെർക്കളം അബ്ദുള്ളയ്ക്ക് ശേഷം മുസ്ലിം ലീഗിന്റെ ശക്തനായ നേതാവായിരുന്നു അദ്ദേഹം. ചെങ്കള പഞ്ചായത്ത് പ്രസിഡൻറായും കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

അബ്ദുൾ റസാഖിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ,മന്ത്രിമാർ, നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി.പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി സി.ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, കേരളാ കോൺഗ്രസ് നേതാവ് കെ.എം.മാണി തുടങ്ങി വിവിധ കക്ഷി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

സംസ്ക്കാരം ഇന്ന് വൈകുന്നേരം 6:00 മണിക്ക് ആലമ്പാടി ജുമാ മസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഇപ്പോൾ അദ്ദേഹത്തിന്റെ വസതിയിൽ പൊതുദർശനത്തിന് വച്ചിരിക്കുന്ന മൃതദേഹത്തിൽ ജീവിതത്തിന്റെ നാനാതുറകളിൽ പെട്ടവർ അന്ത്യാജ്ഞലി അർപ്പിച്ചു വരുന്നു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read