കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് അടുക്കളത്തോട്ടം വിഭവങ്ങൾ ആശാ ഭവന് കൈമാറി

By | Saturday April 28th, 2018

SHARE NEWS
ചെലവൂര്‍: വിഷ രഹിത മനസ്സ്  ‘വിഷ രഹിത പച്ചക്കറി’ എന്ന സന്ദേശവുമായി കുന്നമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത്‌ ലിഗ്‌കമ്മറ്റി നടപ്പിലാക്കിയ ആയിരം അടുക്കളത്തോട്ടം നിർമ്മാണ പദ്ധതിയായ അടുക്കള പച്ചയിൽ നിന്നും ലഭിച്ച വിഭവങ്ങൾ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി വെള്ളിമാട് കുന്നിൽ പ്രവർത്തിക്കുന്ന ആശാ ഭവൻ കേന്ദ്രത്തിന് കൈമാറി.
 
പ്രമുഖ സഹിത്യകരൻ കെ പി രാമനുണ്ണിയുടെ വീട്ടിൽ വിത്തിട്ട് തുടക്കം കുറിച്ച അടുക്കള പച്ച പദ്ധതിയുടെ ആദ്യ വിളവെടുപ്പ് നടത്തിയത് പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ കമാൽ വരദൂർ ആയിരുന്നു.
 
ഓരോ ശാഖയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട യുവാക്കൾക്ക് നിയോജക മണ്ഡലം കമ്മറ്റി നേരിട്ട് വിത്തുകൾ നൽകുകയും ജൈവ വളവും ജൈവ കീടനാശിനിയും ഉപയോഗിച്ച് അടുക്കളത്തോട്ടം നിർമിക്കുകയുമാണ് ചെയ്തത്.
 
ഏറ്റവും നല്ല രീതിയിൽ അടുക്കളത്തോട്ടം നിർമ്മിക്കുന്ന വ്യക്തിക്ക് ഒരു പഞ്ചായത്തിൽ ഒരാൾക്ക് എന്ന രീതിയിൽ കുറ്റിക്കാട്ടൂർ അമീൻ ജ്വല്ലറി നൽകുന്ന ഗോൾഡ് കോയിനുകൾ പ്രഖ്യാപിച്ചിരുന്നു .വിജയികളായി  പെരുവയൽ  പഞ്ചായത്ത് ‌ഈസ റഷീദ്, കുന്നമംഗലം പഞ്ചായത്ത് റസാഖ് പതിമംഗലം, ചാത്തമംഗലം പഞ്ചായത്ത് ഷമീം പുള്ളന്നൂർ ,മാവൂർ പഞ്ചായത്ത് അബ്‌ദു നാസർ പി പി ,പെരുമണ്ണ പഞ്ചായത്ത് മുഹമ്മദ് പാറക്കോട്ടത്താഴം ,ഒളവണ്ണ പഞ്ചായത്ത് അഷ്‌റഫ് ഒടുമ്പ്ര എന്നിവരെ തെരെഞ്ഞെടുത്തു.
 
മെയ് 4ന് നടക്കുന്ന ഡെലിഗേറ്റ് കോൺഫെറെൻസിൽ ഗോൾഡ് കോയിനുകൾ കൈമാറും. ആശാ ഭവനിൽ നടന്ന വിഭവകൈമാറ്റ ചടങ്ങ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു .പ്രസിഡന്റ്‌ എം ബാബുമോൻ അധ്യക്ഷത വഹിച്ചു .
 
യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ എം എ റഷീദ് ,ദേശീയ സമിതിയംഗം യൂസുഫ് പടനിലം ,നിയോജക മണ്ഡലം യൂത്ത് ലീഗ്‌ ജനറൽ സെക്രട്ടറി ഒ.എം നൗഷാദ്‌, ട്രഷറർ കെ. ജാഫർ സാദിഖ്, ജില്ലാ സമിതിയംഗം ഹക്കീം മാസ്റ്റർ, ഒ സലിം, ഉനൈസ് പെരുവയൽ, അടുക്കള പച്ച കൊ-ഓർഡിനേറ്റർ നൗഷാദ് പുത്തൂർമഠ, സൽമാൻ പെരുമണ്ണ, കുഞ്ഞിമരക്കാർ മലയമ്മ, സിറാജ് പി, നിസാർ പെരുമണ്ണ, അഡ്വ ജുനൈദ്‌, ഹാരിസ് പെരിങ്ങൊളം, ഒ പി ശരീഫ് എന്നിവര്‍ സംബന്ധിച്ചു .

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read