എം.വി.ആർ ക്യാൻസർ സെൻ്റർ രണ്ടാം വാർഷികവും പാലിയേറ്റീവ് ബ്ലോക്ക് ഉദ്ഘാടനവും

By | Thursday January 17th, 2019

SHARE NEWS

കുന്ദമംഗലം: എം വി ആർ ക്യാൻസർ സെൻ്റർ പാലിയേറ്റീവ് ബ്ലോക്കിൻ്റെ  ഉദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. കെയർ ഫൗണ്ടേഷൻ ചെയർമാൻ സി എൻ വിജയകൃഷ്ണൻ അധ്യക്ഷനായി. പാലിയേറ്റീവ് ഡിപ്പാർട്ട്മെൻ്റിൻ്റ ഉദ്ഘാടനം പിടിഎ റഹീം എം എൽ എ നിർവ്വഹിച്ചു. രണ്ടാം വാർഷികാഘോഷം ചാത്തമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് ബീന ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഡയറക്ടർ ഡോ: നാരായണൻകുട്ടി വാര്യർ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ സിനിമാ സംവിധായകൻ വി എ ശ്രീകുമാരമേനോൻ , പി വേണുഗോപാലൻ, കെ സലീം, സതീഷ് കുമാർ എന്നിവരെ ആദരിച്ചു. മലങ്കര ഓത്തഡോക്സ് മുംബൈ ഭദ്രാസന മെത്രാൻ ഗീവർഗീസ് മാർ കൂറിലോസ്, മാത്യൂസ് മാർ തേവോദേസിയോസ്, ഫാദർ സായി, ഡോ: തോമസ് പനക്കൽ, സ്വാമി വീതസംഗാനന്ദ എന്നിവർ സംസാരിച്ചു – ടി സിദ്ദീഖ് സ്വാഗതവും എൻ സി അബൂബക്കർ നന്ദിയും പറഞ്ഞു. ജീവനക്കാരുടെ കലാപരിപാടികളും അരങ്ങേറി.

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read