ചാത്തമംഗലം: നായര്‍കുഴി ക്ഷീരോത്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഏകപക്ഷീയ വിജയം നേടി. കഴിഞ്ഞ ഒമ്പത് വര്‍ഷമായി കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ബി.ജെ.പി സക്യം ഭരിച്ചുകൊണ്ടിരുന്ന സംഘം 2017 ജൂലായ് മാസം മുതല്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലായിരുന്നു. നിലവില്‍ ഭരണ സമിതിക്കും മുന്‍ സെക്രട്ടറിക്കുമെതിരെ വിജിലന്‍സ് കേസ് നടന്നുവരികയാണ്. യു.ഡി.എഫ്, ബിജെപി എന്നിവര്‍ നോമിനേഷന് കൊടുക്കാത്തത് കാരണം പ്രിസൈഡിംഗ് ഓഫീസര്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
പി.കെ രാധാകൃഷ്ണന്, കെ.പി സുകുമാരന്‍, ഉണ്ണികൃഷ്ണന് കെ, പി.കെ കൊലവന്, മോയിന്‍കുട്ടി, രാധ കരയത്തിങ്കല്, ഉഷാദേവി, സരോജിനി സി.പി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഷിജുലാല്‍, ചൂലൂര്‍ നാരായണന്, എം. പ്രകാശന്, എം.ടി രാധാകൃഷ്ണന്, വേണു ശാഹുല്‍ ഹമീദ്, പ്രസാദ്, പ്രഗിന്‍ലാല്‍, എന്നിവര്‍ നേതൃത്വം നല്കി.
കോൺഗ്രസിന്റെ നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചു പോന്നിരുന്ന നായർകുഴി ക്ഷീര സഹകരണ സംഘം ഭരണ സ്വാധീനത്തിലൂടെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് പിരിച്ചു വിടുകയും അതിനെതിരെ ഹൈ കോടതിയിൽ കേസ് നിലനിൽക്കെ പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും , ഡയറി ഓഫീസറുടെ അധികാര ദുർവിനിയോഗത്തിലൂടെ നിലവിലെ സജീവ മെമ്പർമാരെ ഒഴിവാക്കുകയും പശു പോലുമില്ലാത്ത സി.പി.എം അനുഭവികളെ സജീവ മെമ്പർമാരാക്കുകയും ചെയ്ത് രഹസ്യ വോട്ടർ പട്ടിക ഉണ്ടാക്കുകയും ചെയിതതിലും, തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ യഥാസമയം പരസ്യപ്പെടുത്താതെ രഹസ്യമായി വെക്കുകയും ചെയ്ത ജനാധിപത്യ വിരുദ്ധ നിലപാടിൽ പ്രധിക്ഷേധിച്ചാണ് കോൺഗ്രസ് പാർട്ടി തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.