ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴില്‍ കേന്ദ്ര സംസ്ഥാനങ്ങളിലെ റെയില്‍വെ,ബാങ്ക്, സൈന്യം, സ്റ്റാഫ് സെലക്ഷന് കമ്മീഷന്, യൂണിയന് പബ്ലിക് സെര്വ്വീസ് കമ്മീഷന്, കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് എന്നിവ നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്കുന്ന ”കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്തില്‍” (സിസിഎംവൈ) ജൂലൈ ഒന്നിന് ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി,ജൈന വിഭാഗങ്ങള്‍ക്കാണ് പരിശീലനം. പരിശീലനം തീര്‍ത്തും സൗജന്യമാണ്. മത്സര പരീക്ഷകള്‍ക്ക് ക്ലാസെടുത്ത് പരിജയമുള്ള യോഗ്യരായ അധ്യാപകരാണ് ക്ലാസുകള്‍ നയിക്കുന്നത്. ഇംഗ്ലീഷ്, മലയാളം, ഗണിതം, റീസണിംഗ്, ജോഗ്രഫി, ജനറല്‍ സയന്‍സ്, ഭരണഘടന, ഇന്ത്യാ ചരിത്രം, മറ്റ് പൊതു വിജ്ഞാനങ്ങള്‍ എന്നിവയില്‍ ഊന്നിയായിരിക്കും ക്ലാസുകള്‍. 27 ഉപകേന്ദ്രങ്ങളും 17 കേന്ദ്രങ്ങളും അടക്കം 44 സെന്ററുകളില്‍ 40 മുതല്‍ 100 വരെ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം നല്‍കുക. പ്രവേശന പരീക്ഷകളുടെയും മുഖാമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.
അതതു കേന്ദ്രങ്ങളില്‍ നടത്തുന്ന പരീക്ഷകളുടെ അടിസ്ഥാനത്തില്‍ ഓരോ കേന്ദ്രങ്ങളിലേക്കും പ്രവേശനം നേടാനാകും.
ജൂലൈ 1 മുതല്‍ ഡിസംബര്‍ 31 വരെയും ജനുവരി 1 മുതല്‍ 30 വരെ.ും നീളുന്ന ആറു മാസ ക്ലാസുകളാണ് സിസിഎംവൈകളില് ക്രനീകരിച്ചിരിക്കുന്നത്. ഡിഗ്രി ബാച്ച്, പ്ലസ് ടു ബാച്ച്, ഹോളിഡേ ബാച്ച് എന്നിവയിലേക്കാണ് പ്രവേശനം. മെയ് 26 മുതല്‍ അപേക്ഷ ഫോറം വിതരണം ചെയ്ത് തുടങ്ങും. ജൂണ്‍ 17 വരെ അപേക്ഷ സമര്‍പ്പിക്കാം. ജൂണ്‍ 23 നാണ് വിവിധ കേന്ദ്രങ്ങളില്‍ പ്രവേശന പരീക്ഷ നടക്കുക. പുതിയ ബാച്ചിലെ ക്ലാസുകള്‍ ജൂലൈ 1 ന് ആരംഭിക്കും.
വിശദ വിവരങ്ങള്‍ www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം
May also Like
- അധ്യപകന് പരീക്ഷ എഴുതിയ സംഭവം; മുന്‍കൂര്‍ ജാമ്യാപേക്ഷ നീട്ടി
- നീല്ശ്വരം സ്കൂളിലെ പരീക്ഷയെഴുതിയ വിവാദം; വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതും
- അധ്യാപകന് കുട്ടികള്‍ക്ക് പരീക്ഷയെഴുതിയ സംഭവം; ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു
- ഈ വർഷത്തെ ഐഡന്റിറ്റി കാർഡ് ഉപയോഗിക്കാം
- എസ്എസ്എല്‍സി പരീക്ഷക്ക് നാളെ തുടക്കം