കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ ഒന്നാം ഘട്ടം പൂര്‍ത്തിയായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഓഫീസുകള്‍ക്ക് സ്ഥലം അനുവദിച്ചില്ല; കുന്ദമംഗലം വില്ലേജ് ഓഫീസ് നവീകരണം ആരംഭിച്ചു; സിവില്‍ സ്റ്റേഷന്‍ നോക്കുകുത്തിയാവുന്നു

By | Saturday July 20th, 2019

SHARE NEWS

കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലത്തിന്‍റെ വികസന പാതയിലെ നാഴിക കല്ലാവുമെന്ന് പ്രതീക്ഷിച്ച കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പോലും സ്ഥലം അനുവദിച്ചില്ല. കഴിഞ്ഞ ദിവസം കുന്ദമംഗലം ബ്ലോക്ക് ഓഫീസില്‍ വെച്ച് അഡീഷണല്‍ ജില്ല മജിസ്ട്രേറ്റിന്‍റെ സാനിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ സബ് ട്രഷറിക്ക് മാത്രമാണ് സ്ഥലം അനുവദിക്കാന്‍ തീരുമാനമായത്.

 
 ഒന്നാം ഘട്ടത്തില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ തറ നിലയില്‍ സബ് ട്രഷറി, ഫുഡ്‌ സേഫ്റ്റി ഓഫീസ്, ഐ.സി.ഡി.എസ് ഓഫീസ് എന്നിവയും ഒന്നാം നിലയില്‍ എക്സൈസ് ഓഫീസ്, കൃഷി ഭവന്‍, ബ്ലോക്ക് പഞ്ചായത്ത് എന്‍ജിനീയര്‍ വിഭാഗം. കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ആരംഭിക്കാന്‍ ആലോചന നടന്നിരുന്നു. ഇതില്‍ പ്രളയ ഭീഷണി നേരിടുന്ന കുന്ദമംഗലം റെയിഞ്ച് എക്സൈസ് ഓഫീസ് മാറ്റുന്നതിന് വേണ്ടി സ്ഥലം കണ്ടെത്തുകയും ഈ സ്ഥലത്തേക്ക് ആവശ്യമുള്ള വൈദ്യുതി ലഭ്യമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാം ഘട്ട പ്രവൃത്തി ആരംഭിച്ചതോടെ അഞ്ചാം നിലയുടെ വാര്‍പ്പ് കഴിഞ്ഞാല്‍ മാത്രമേ താഴെ നിലയില്‍ മുറികള്‍ അനുവദിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പി.ഡബ്ലിയു.ഡി കെട്ടിട വിഭാഗം അറിയിച്ചതോടെ ഇത് മുടങ്ങുകയായിരുന്നു. 
 
ഇപ്പോള്‍ മുറികള്‍ അനുവദിക്കാന്‍ നടപടികള്‍ ആരംഭിച്ചതോടെ ബ്ലോക്ക് പഞ്ചായത്തിന്‍റെ അധീനതയിലുള്ള സ്ഥലത്ത് നിര്‍മ്മിച്ച മിനി സിവില്‍ സ്റ്റേഷനില്‍ നേരത്തെയുള്ള ധാരണ പ്രകാരം ഒരു നില മുഴുവന്‍ ബ്ലോക്ക് പഞ്ചായത്തിന് നല്‍കണമെന്ന ആവശ്യവുമായി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി രംഗത്ത് വന്നതോടെയാണ് മുറികള്‍ നല്‍കുന്നത് വൈകുന്നത് എന്നാണ് സൂചന. ഇപ്പോള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ആവശ്യത്തിലധികം സൗകര്യങ്ങള്‍ ഉള്ളപ്പോഴാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി മിനി സിവില്‍ സ്റ്റേഷനില്‍ സ്ഥലം ആവശ്യപ്പെടുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്. ലക്ഷങ്ങള്‍ ചെലവഴിച്ച് അടുത്ത കാലത്താണ് ബ്ലോക്ക് പഞ്ചായത്ത് കേടിടത്തില്‍ അറ്റകുറ്റ പണികള്‍ നടത്തിയത്.
 
 ഇതോടെ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടം ഉപയോഗിക്കാന്‍ സാധിക്കാതെ പല സര്‍ക്കാര്‍ ഓഫീസുകളും വലിയ വാടക നല്‍കി പ്രവര്‍ത്തിച്ച് വരികയാണ്‌.  മിനി സിവില്‍ സ്റ്റേഷന്‍ വരുന്നതോടെ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഒരേ സ്ഥലത്ത് ലഭ്യമാവുമെന്ന്  പ്രതീക്ഷിച്ചവരെ നിരാശരാക്കി ജനങ്ങള്‍ എപ്പോഴും ബന്ധപ്പെടുന്ന  വില്ലേജ് ഓഫീസ് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കാതെ ഇപ്പോള്‍ കാരന്തൂരില്‍ പ്രവര്‍ത്തിക്കുന്ന  വില്ലേജ് ഓഫീസിന്‍റെ നവീകരണ പ്രവര്‍ത്തി നടന്നു വരികയാണ്‌. സ്വന്തമായി കെട്ടിടമുള്ള കാരന്തൂരില്‍ പ്രവര്‍ത്തിക്കുന്ന  പി.ഡബ്ലിയു.ഡി റോഡ്സ് വിഭാഗവും മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുന്നില്ലെന്നാണ് സൂചന. ഇതോടെ മിനി സിവില്‍ സ്റ്റേഷന്‍ മറ്റൊരു ബ്ലോക്ക് പഞ്ചായത്ത് ഓഫീസായി മാറുമെന്ന ഭീതിയിലാണ് ജനങ്ങള്‍.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read