കുത്തക മുതലാളിമാര്‍ക്ക് തീറെഴുതി ഒളവണ്ണയെ വില്‍ക്കരുത്

By | Wednesday February 13th, 2019

SHARE NEWS

ഒളവണ്ണ: ഒരു കൂര നിര്‍മ്മിക്കാന്‍ പോലും അനുമതിയില്ലാതെ ഒളവണ്ണയെ കുത്തക മുതലാളിമാര്‍ക്കായി തീറെഴുതിയ അധികാരികളുടെ നടപടിക്കെതിരെ ഫെബ്രുവരി 24 ഞായര്‍ രാവിലെ 10 മണിക്ക് പന്തീരാങ്കാവ് യു പി സ്‌കൂളില്‍
സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും.
കോഴിക്കോട് കോര്‍പറേഷനില്‍ നടപ്പാക്കുമെന്ന് പറഞ്ഞ് ഒളവണ്ണക്ക് മേല്‍ അശനിപാതം പോലെ കെട്ടിയിറക്കിയ അര്‍ബണ്‍ മാസ്റ്റര്‍ പ്ലാനിനെതിരെയാണ് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍.

വന്‍കിട മുതലാളിമാരുടെ ബിസിനസ് സാമ്രാജ്യങ്ങളുടെ പുഷ്ടിക്കും വ്യാപനത്തിനും വേണ്ടി ഒളവണ്ണയിലെ ജനങ്ങളിയാതെ ഒളിച്ചു കടത്തിയ പദ്ധതിക്ക് കൂട്ടുനിന്നവര്‍ വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ഇരയോടൊപ്പം ഓടുകയും ചെയ്യുന്ന പ്രഹസനം അവസാനിപ്പിക്കണമെന്നും പദ്ധതി നടപ്പാക്കുന്നത് പുന:പരിശോധിക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് അടിയന്തിര സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ക്കുമെന്ന് പ്രഖ്യാപിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വാക്ക് പാലിക്കുക എന്നതുമാണ് നാട്ടുകാരുടെ ആവശ്യങ്ങള്‍.

17 സോണുകളിലായി കെട്ടിയിട്ട ഒളവണ്ണയിലെ പ്രശ്‌നബാധിത വാര്‍ഡുകളില്‍ അടിയന്തിരമായി സ്‌പെഷ്യല്‍ ഗ്രാമസഭ ചേരുക വഴി പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയാണ് നാട്ടുകാര്‍ ഉദ്ദ്യേശിക്കുന്നത്.

കോര്‍പറേഷന്‍ അര്‍ബന്‍ മാസ്റ്റര്‍ പ്ലാനില്‍ നിന്ന് ഒളവണ്ണയെ ഒഴിവാക്കുന്നതു വരെ കക്ഷിരാഷ്ട്രീയത്തിനും ജാതി മതങ്ങള്‍ക്കും അതീതമായി ഒറ്റക്കെട്ടായ പോരാടാനാണ് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കുന്നത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read