നികുതി പിരിവില്‍ ശ്രദ്ധേയമായ നേട്ടവുമായി ഒളവണ്ണ ഗ്രാമപഞ്ചായത്ത്

By | Tuesday April 2nd, 2019

SHARE NEWS


കുന്ദമംഗലം: നികുതി പിരിവില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ഒളവണ്ണ ഗ്രാമപഞ്ചായത്തിനെ പി.ടി.എ റഹീം എം.എല്‍.എ നേരിട്ടെത്തി അഭിനന്ദിച്ചു.

2018-19 വര്‍ഷത്തില്‍ 100 ശതമാനം നികുതി പിരിവ് ലക്ഷ്യം കൈവരിച്ച ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ 5.47 കോടി രൂപയാണ് കെട്ടിട നികുതിയായി പിരിച്ചെടുത്തത്. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതും ഏറ്റവും കൂടുതല്‍ കെട്ടിട നികുതി പിരിക്കാനുള്ളതുമായ പഞ്ചായത്താണ് ഒളവണ്ണ. ഇതര ഗ്രാമപഞ്ചായത്തുകളില്‍ നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍ പ്രകാരം മാത്രം ഉദ്യോഗസ്ഥരുള്ള ഈ പഞ്ചായത്ത് സാമ്പത്തിക വര്‍ഷാവസാനത്തില്‍ മെയിന്റനന്‍സ് ഫണ്ട് 100 ശതമാനവും വികസന ഫണ്ട് 96 ശതമാനവും ചെലവഴിച്ചിട്ടുണ്ട്.

നേരത്തേ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തനത് ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ഒളവണ്ണ ഗ്രാമപഞ്ചായത്ത് സംഭാവനയായി നല്‍കിയിരുന്നു.
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ കുന്ദമംഗലം ഒഴികെയുള്ള മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും നികുതി പിരിവില്‍ 100 ശതമാനം നേട്ടം കൈവരിച്ചിട്ടുണ്ട്.

മണ്ഡലത്തിലെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ട് 100 ശതമാനവും ചെലവഴിച്ച് സംസ്ഥാനത്തുതന്നെ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കയാണ്.
എന്‍ മനോജ് കുമാര്‍ പ്രസിഡന്റായ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതര ബ്ലോക്ക് പഞ്ചായത്തുകള്‍ മാതൃകയാക്കേണ്ടതാണെന്ന് പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു.

 

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read