ഓർഫനേജിന്റെ പുത്രി ഇനി മുഹമ്മദ് റാഫിയുടെ സ്വന്തം 

By | Friday October 19th, 2018

SHARE NEWS

മുക്കം: അനാഥാലയത്തിലെ തണലിൽ കഴിഞ്ഞ  സാബിറ ഇനി ‘സനാഥ’. അനാഥത്വത്തിന്റെ ഒറ്റപ്പെടലിൽ കഴിഞ്ഞ അവൾ  മുഹമ്മദ് റാഫിയുടെ സ്വന്തമായി. ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയായ  മുക്കം മുസ്ലിം അനാഥശാലയിൽ  ഇന്നലെ നടന്ന വിവാഹമാണ്  വധൂ വരൻമാർക്കൊപ്പം നാടിനും മനം പോലെ മംഗല്യമായത്.

ഇവിടത്തെ   അന്തേവാസിയായ എം.പി സാബിറയും മടവൂർ സ്വദേശിയായ മുഹമ്മ ദ് റാഫിയും തമ്മിലുള്ള വിവാഹം നാടിന്റെ ആഘോഷമായി മാറുകയായിരുന്നു. ആരോരുമില്ലാത്ത പൂനൂര് കാരി സാബിറ  2001 ജൂണിൽ  തന്റെ അഞ്ചാം വയസ്സിലാണ്    ഓർഫനേജിൽ എത്തുന്നത്.പിന്നീടങ്ങോട്ട് അവളുടെ   മാതാപിതാക്കളും, വീടും , ബന്ധുക്കളുമെല്ലാം ഈ അനാഥശാല തന്നെയാണ്.

സാബിറയുടെ ബാല്യവും കൗമാരവുമെല്ലാം പിന്നിട്ട്  ഇന്നലെ വിവാഹ വേദിയിലേക്ക് കാലെടുത്ത് വെച്ചിടം വരെ  മാതൃവാൽസല്യത്തോടെ മുക്കം അനാഥശാല അവൾക്കൊപ്പം നിന്നു. ഒരു മകൾക്ക് മാതാപിതാക്കൾ നല്കുന്നതിനേക്കാൾ ഉയർന്ന സ്നേഹവും ,കരുതലുമാണ്   യതീംഖാന അവൾക്ക് സമ്മാനിച്ചത്. നേരാംവണ്ണം  വിദ്യാഭ്യാസവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകി.

നിലവിൽ  ഓർഫനേജ് ഗേൾസ് കോളജിലെ ബി.എ ഇംഗ്ലീഷ് അവസാന വർഷ വിദ്യാർഥിനിയാണ്. ഇതിന് പുറമെ   മണാശ്ശേരി എം.എ.എം.ഒ കോളജിൽ ലൈബ്രേറിയനായി ജോലിയും നൽകി.  സ്ഥലം വാങ്ങി അവൾക്ക് വീടുകൂടി  നിർമ്മിച്ചു  കൊടുക്കുനുള്ള ഒരുക്കത്തിലാണ്  അനാഥശാല  കമ്മിറ്റി. അനാഥശാലയിൽ  ജോലി ചെയ്തിരുന്ന  തന്റെ ഉമ്മ  വഴിയാണ് മുഹമ്മദ് റാഫി സാബിറയെ കുറിച്ചറിയുന്നതും ജീവിത സഖിയായി തിരഞ്ഞെടുത്തതും.

മുഹമ്മദ് റാഫിയും ഓർഫനേജ് സ്കൂളിലെ പൂർവ വിദ്യാർഥിയാണ്. ഓർഫനേജ് കമ്മിറ്റി അംഗങ്ങളും കോളജ് അധ്യാപകരും മറ്റ് സുമനസുകളും ചേർന്ന്  60 പവനോളം സ്വർണമാണ് വധുവിന് സമ്മാനമായി നല്കിയത്. . ഓർഫനേജിൽ നടന്ന വിവാഹത്തിന്റെ ചിലവുകൾ പൂർണമായി വഹിച്ചതും കമ്മിറ്റി അംഗങ്ങൾ തന്നെയാണ്.

മധുവിന്റെ പിതാവിന്റെ സ്ഥാനത്തുനിന്ന് ഓർഫനേജ് പ്രസിഡന്റ് വി.ഇ മോയിമോൻ ഹാജി വരൻ മുഹമ്മദ് റാഫിക്ക് നിക്കാഹ് ചെയ്ത് കൊടുത്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ നിക്കാഹിന് കാർമികത്വം വഹിച്ചു.നഗരസഭ ചെയർമാൻ വി.കുഞ്ഞൻ,  കൗൺസിലർമുക്കം വിജയൻ ,ജില്ലാ പഞ്ചായത്തംഗം സി.കെ.കാസിം, അബ്ദുല്ലക്കോയ ഹാജി തുടങ്ങിയവർ സംബന്ധിച്ചു

 

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read