പറമ്പില്‍ക്കടവ് മുഹമ്മദ്‌ അബ്ദുറഹ്മാന്‍ മെമ്മോറിയല്‍ എ.യു.പി സ്കൂളില്‍ ഭിന്ന ശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കാന്‍ എത്തിയ അധ്യാപികയെ തിരിച്ചയച്ചതായി പരാതി

By | Wednesday June 20th, 2018

SHARE NEWS

കുരുവട്ടൂര്‍: പറമ്പില്‍ക്കടവ് മുഹമ്മദ്‌ അബ്ദുറഹ്മാന്‍ മെമ്മോറിയല്‍ എ.യു.പി സ്കൂളില്‍ ഭിന്ന ശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കാന്‍ എത്തിയ അധ്യാപികയെ തിരിച്ചയച്ചതായി പരാതി. ഭിന്ന ശേഷിക്കാരായ അഞ്ച് കുട്ടികള്‍ പഠിക്കുന്ന പറമ്പില്‍ക്കടവ് മുഹമ്മദ്‌ അബ്ദുറഹ്മാന്‍ മെമ്മോറിയല്‍ എ.യു.പി സ്കൂളിലേക്ക് കുന്ദമംഗലം ബ്ലോക്ക് റിസോഴ്സ് സെന്‍ററില്‍ നിന്നാണ് അധ്യാപികയെ അയച്ചത്. അഞ്ചോ അധിലധികമോ ഭിന്ന ശേഷി കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലേക്കാണ് സമഗ്ര ശിക്ഷ അഭിയാന്‍റെ കീഴിലുള്ള ബ്ലോക്ക്‌ റിസോഴ്സ് സെന്‍ററില്‍ നിന്ന് ഭിന്ന ശേഷിക്കാരായ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ പ്രത്യേകം പരിശീലനം നല്‍കിയ അധ്യാപകരെ അയക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ 12 സ്കൂളുകളില്‍ അഞ്ചില്‍ കൂടുതല്‍ ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്നുണ്ട്. പതിനൊന്ന് സ്കൂളുകളിലും റിസോഴ്സ് അധ്യാപകര്‍ സേവനം ചെയ്യുന്നുണ്ട്. ഇതിനായി സമഗ്ര ശിക്ഷ അഭിയാന്‍ പ്രത്യേക പരിശീലനം നല്‍കുകയും ശേഷം ഇന്‍റര്‍വ്യൂ നടത്തിയതിന് ശേഷമാണ് ഇവരെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ അധ്യാപകരെ അയക്കുന്നത്. ഇങ്ങനെ പരിശീലനം നേടിയ ബിന്‍സി എന്ന അധ്യാപികയെയാണ് സ്കൂള്‍ അധികൃതര്‍ യാതൊരു കാരണവുമില്ലാതെ തിരിച്ചയച്ഛതെന്നാണ് പരാതി. എന്നാല്‍ സ്കൂള്‍ മാനെജ്മെന്റിനെ അറിയിക്കാതെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ കഴിഞ്ഞ ദിവസം ഹെഡ് മാസ്റ്റര്‍ക്ക് ഒരു കത്തുമായി ഒരു അധ്യാപിക വരികയായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് ബ്ലോക്ക് റിസോഴ്സ് സെന്‍ററുമായി ബന്ധപ്പെട്ടപ്പോള്‍ വളരെ മോശപ്പെട്ട പ്രതികരണമാണ് ലഭിച്ചതെന്നും സ്കൂള്‍ മാനേജര്‍ ഷാജു തട്ടാരക്കല്‍ പറഞ്ഞു. മാനേജ്മെന്റ് കമ്മറ്റിയുമായി ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമഗ്ര ശിക്ഷ അഭിയാൻ സ്കൂളിലേക്ക് അയച്ച അധ്യാപികയെ തിരിച്ചയച്ച നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭിന്ന ശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഭാരതീയ രാഷ്ട്രീയ സേവ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് നൗഷാദ് തെക്കയില്‍ മുഖ്യമന്ത്രിക്ക് പരാതി അയച്ചു. പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ പൊതു വിദ്യഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read