കുന്ദമംഗലം: ഭാരതീയ ജനതാ യുവമോർച്ച വരട്ട്യാക്കിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി ,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയികളായിട്ടുള്ള വിദ്യാർത്ഥികളെ ആദരിച്ചുകൊണ്ടുള്ള വിജയ ഫലകവും , പഠിക്കുന്ന എല്ലാ കുട്ടികൾക്കും പഠനോപകരണ വിതരണവും ശ്രീ അരവിന്ദ വിദ്യാ നികേതൻ സ്കൂളിൽ വെച്ച് നടന്നു.
യൂണിറ്റിന് വേണ്ടി സുധീഷ് സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് ലിനേഷ് അധ്യക്ഷ നായ പരിപാടിയിൽ മഹിളാമോർച്ച ജില്ലാ സെക്രെട്ടറി അഡ്വ:പ്രിയ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.യുവമോർച്ച കുന്നമംഗലം നിയോജക മണ്ഡലം സെക്രട്ടറി ചോലക്കൽ സൂരജ് വിദ്യാർഥികൾക്ക് ഉപദേശ പ്രസംഗവും ,അരവിന്ദ വിദ്യാനികേതൻ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, യൂണിറ്റ് സെക്രെട്ടറി വിപിൻ എന്നിവർ വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ടും സംസാരിച്ചു ,സജിത്ത് നന്ദി പ്രകാശിപ്പിച്ചു.

ഭാരതീയ ജനതാ യുവമോർച്ച ഇന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പഠനോപകരങ്ങൾ നൽകി
SHARE NEWS